LatestThiruvananthapuram
രണ്ടാം പിണറായി സര്‍ക്കാരിന് നാളെ നൂറാം നാള്
തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന് നാളെ 100 ദിവസം തികയും. ആദ്യത്തെ അഞ്ചുവര്‍ഷത്തിന് വിരുദ്ധമായി അധികാരത്തിലെത്തിയശേഷമുള്ള ആദ്യ 100 ദിവസവും രണ്ടാം സര്‍ക്കാരിന് കടുത്ത വെല്ലുവിളികളായിരുന്നു. സര്‍ക്കാരിന് കോവിഡ് നല്‍കിയത് അത്ര നല്ല ദിനങ്ങളല്ല. ഭരണത്തുടര്‍ച്ചയുടെ ആദ്യ നാളുകളില്‍ തുടങ്ങിയ വയനാട് മുട്ടില്‍ മരംമുറി വിവാദം ഇന്നും ഒഴിയാബാധയായി നില്‍ക്കുകുകയാണ്.
കോവിഡ് വെല്ലുവിളിയും മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ സര്‍ക്കാരിന് ക്ഷീണമുണ്ടാക്കി. കരിപ്പൂര്‍ സ്വര്‍ണക്കടത്ത്, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, മന്ത്രി എകെ ശശീന്ദ്രന്റെ ഫോണ്‍വിളി വിവാദം, വനിതാ കമ്മീഷന് അധ്യക്ഷയുടെ പരാമര്‍ശം, നിയമസഭാ കയ്യാങ്കളിയില്‍ വി ശിവന്‍കുട്ടി വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധി എന്നിവയൊക്കെയും സര്‍ക്കാരിന് പരീക്ഷണ നാളുകളാണ് സൃഷ്ടിച്ചത്.