KeralaLatestThrissur

ചരക്കു ലോറി മറിഞ്ഞ് ഒരാള്‍ക്ക് ദാരുണാന്ത്യം

“Manju”

തൃശൂര്‍: 40 അടി താഴ്ചയിലേക്കു ചരക്കു ലോറി മറിഞ്ഞ് ഒരാള്‍ക്ക് ദാരുണാന്ത്യം. കുതിരാന്‍ ദേശീയപാതയില്‍ രാത്രി പത്തരയോടെയായിരുന്നു അപകടം ഉണ്ടായിരിക്കുന്നത്. തൃശൂര്‍ ഭാഗത്തേക്കു പോയിരുന്ന ചരക്കു ലോറി റോഡരികില്‍ സ്ഥാപിച്ചിരുന്ന അയേണ്‍ ക്രാഷ് ഗാര്‍ഡുകള്‍ തകര്‍ത്തു താഴേക്ക് പതിക്കുകയായിരുന്നു ഉണ്ടായത്. ലോറിയിലുണ്ടായിരുന്ന രണ്ട് പേരില്‍ ഒരാളെ വേഗം പുറത്തെടുത്തു തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുണ്ടായി. രണ്ടാമത്തെയാള്‍ ലോറിക്കുള്ളില്‍ ഏറെ നേരം കുടുങ്ങി കിടന്നു. തൃശൂരില്‍ നിന്നെത്തിയ അഗ്നി സുരക്ഷാസേനയും പൊലീസും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തുകയുണ്ടായി. ലോറി ജീവനക്കാര്‍ തമിഴ്നാട് സ്വദേശികളാണ്.

Related Articles

Back to top button