LatestThiruvananthapuram

സ്ഥിതി രൂക്ഷം, കടകളും ഹോട്ടലുകളും അടച്ചിടും

“Manju”

 

തിരുവനന്തപുരം• പാളയം വാർഡ് കണ്ടെയ്മെന്റ് സോണായ സാഹചര്യത്തിൽ പാളയം കണ്ണിമേറ മാർക്കറ്റ് അടച്ചുപൂട്ടി. സാഫല്യം കോംപ്ലക്സിലെ സ്റ്റോർ ജീവനക്കാരനായ അസം സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിയന്ത്രണം . സാഫല്യം കോംപ്ലക്സ് വ്യാഴാഴ്ച അടച്ചിരുന്നു. എന്നാൽ മാർക്കറ്റ് നിയന്ത്രണങ്ങളോടെ പ്രവർത്തിപ്പിക്കാനായിരുന്നു കോർപറേഷൻ തീരുമാനിച്ചത്. ഇതിൽ ജില്ലാഭരണകൂടം ആശങ്ക അറിയിച്ചതോടെ കോർപറേഷൻ തീരുമാനം മാറ്റുകയായിരുന്നു. മാർക്കറ്റും ഈ ഭാഗത്തെ മറ്റു കടകളും ഹോട്ടലുകളും 7 ദിവസത്തേക്കു അടച്ചിടാൻ മേയർ കെ.ശ്രീകുമാർ നിർദേശം നൽകി. രാവിലെ മാർക്കറ്റിലും സാഫല്യം കോംപ്ലക്‌‌സിലും അണുനശീകരണം നടത്തുകയും ചെയ്തു.

രോഗബാധിതനുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരുടെ പട്ടിക തയാറാക്കാൻ നടപടി തുടങ്ങി. 18നാണു രോഗ ലക്ഷണങ്ങൾ ഉണ്ടായത്. 27നു കടയിൽ ജോലിക്കെത്തി. സ്ഥാപനത്തിലെ ജീവനക്കാർ തുടങ്ങി ഒട്ടേറെ ആളുകളുമായി സമ്പർക്കം പുലർത്തുകയും ചെയ്തു. ഇതിൽ ഭൂരിഭാഗം പേരും നഗരത്തിലെ താമസക്കാരാണ്. വഞ്ചിയൂരിൽ ലോട്ടറി കച്ചവടക്കാരനു കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഇവിടെയും നിയന്ത്രണം കടുപ്പിച്ചു. സെക്രട്ടേറിയറ്റ് റോഡ്, ആയുർവേദ കോളജ് ജംക്‌ഷൻ, വഞ്ചിയൂർ എന്നിവിടങ്ങളിലും അണുനശീകരണം നടത്തി.

Related Articles

Back to top button