LatestThrissur

ഓണ്‍ലൈന്‍ ഗെയിം ; തൃശൂരില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍

തൃശൂര്‍ പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകന്‍ ആകാശ് ആണ് മരിച്ചത്.

“Manju”

തൃശൂര്‍: ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടമായ വിദ്യാര്‍ഥി മരിച്ച നിലയില്‍. തൃശൂര്‍ പെരുമ്ബിലാവ് കൊരുമ്ബിശ്ശേരി ഷാബിയുടെ മകന്‍ ആകാശ് (14) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ കുളത്തില്‍ മരിച്ച നിലയിലാണ് ആകാശിനെ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് മുതല്‍ ആകാശിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ ചെരിപ്പും സൈക്കിളും കൂടല്‍മാണിക്യം കുട്ടന്‍കുളത്തിന് സമീപത്തുനിന്ന് കണ്ടെത്തി. ഇതോടെ കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചതിലൂടെ പണം നഷ്ടപ്പെട്ടിരുന്നതായി ബന്ധുക്കളും പൊലീസും പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

Related Articles

Back to top button