IndiaKeralaLatest

തമിഴ്നാട്ടിൽ നിന്നെത്തിയ മൂന്ന് പേരെ ആശുപത്രിയിലാക്കി

“Manju”

 

അഖിലേശൻ

തമിഴ്നാട്ടിൽനിന്ന് അതിർത്തി കടന്നു വന്ന മൂന്ന് പേരെ ആരോഗ്യപ്രവർത്തകർ ആശുപത്രിയിലാക്കി. ഇവരിലൊരാൾ അവശനിലയിലായിരുന്നു. പോണ്ടിച്ചേരിക്ക് സമീപമുള്ള മൂന്നു പേരാണ് അതിർത്തി കടന്നെത്തിയത്. ഇവർ കളിയിക്കാവിള വരെ ലോറിയിൽ എത്തി. കളിയിക്കാവിളയിൽ വച്ച് ലോറിയിൽനിന്ന് ഇവരെ ഇറക്കി വിട്ടു. അവിടെ നിന്ന് ഊടുവഴികൾ വഴിയാണ് ഇവർ അതിർത്തി കടന്നെത്തിയത്. തുടർന്ന് മെയിൻ റോഡ് വഴി നടന്നു വരികയായിരുന്നു. നെയ്യാറ്റിൻകര ഗ്രാമത്തിനടുത്ത് വച്ച് നാട്ടുകാർ ഇത് ശ്രദ്ധിച്ചു. തുടർന്ന് കൗൺസിലർ ഗ്രാമം പ്രവീൺ പോലീസിനെയും ആരോഗ്യ പ്രവർത്തകരെയും വിവരമറിയിച്ചു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിന്ന് ആംബുലൻസ് എത്തി പോലീസിൻറെ സഹായത്തോടെ ഇവരെ ആശുപത്രിയിലാക്കി. മൂന്നുപേരെയും ജനറൽ ആശുപത്രിയിലെ കൊറോണ കെയർ സെൻററിൽ പ്രവേശിപ്പിച്ചു. ഇവരുടെ സ്രവം പരിശോധനക്കായി എടുത്തിട്ടുണ്ട്

Related Articles

Leave a Reply

Back to top button