KeralaLatestThiruvananthapuram

പാഠശാലയില്‍ നിന്ന് പാടത്തേക്ക്

“Manju”

സിന്ധുമോള്‍ ആര്‍

 

കിളിമാനൂര്‍: നന്മയുടെയും നിറവിന്റെയും നല്ലപാഠങ്ങളും, സ്വയംപര്യാപ്തതയുടെ സന്ദേശവും സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒരു അദ്ധ്യാപക കൂട്ടായ്മ. കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ,രാജാരവി വര്‍മ്മ സെന്‍ട്രല്‍ സ്കൂളിന്റെ നേതൃത്വത്തില്‍ മലയാമടം പാടശേഖരത്ത് ഞാറുനടീല്‍ ഉത്സവം സംഘടിപ്പിച്ചു കൊണ്ടാണ് കൂട്ടായ്മ രംഗത്ത് എത്തിയിരിക്കുന്നത്.ഞാറു നടീല്‍ ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാള്‍ ഉദ്‌ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ദേവദാസ് അധ്യക്ഷത വഹിച്ചു.സ്കൂള്‍ പ്രിന്‍സിപ്പല്‍ ജിജി വിമല്‍ കിളിമാനൂര്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ നസീമ ബീവി മലയാമഠം പാഠശേഖരസമിതി പ്രസിഡന്റ്‌ രാജ്‌മോഹന്‍ ,രാജഗോപാലകുറുപ്പ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button