KannurKeralaLatest

വിദേശത്ത് നിന്നെത്തി ക്വാറൻ്റീനിൽ കഴിഞ്ഞിരുന്ന ആൾ മരിച്ചു

“Manju”

അനൂപ്

കണ്ണൂർ: വിദേശത്ത് നിന്നെത്തി ക്വാറൻ്റീനിൽ കഴിഞ്ഞിരുന്ന ആൾ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ഷംസുദ്ദീൻ (46) ആണ് പരിയാരം മെഡിക്കൽ കോളജിൽ വെച്ച് മരണമടഞ്ഞത്. ഒരാഴ്ച മുമ്പ് ദുബായിൽ നിന്ന് വന്ന ഇദ്ദേഹം തലശ്ശേരിയിലെ ലോഡ്ജിൽ ക്വാറൻ്റീനിൽ കഴിയുകയായിരുന്നു. രക്തസമ്മർദ്ദം വർധിച്ചതോടെ ഷംസുദ്ദീനെ ഇന്നലെ തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് അബോധാവസ്ഥയിൽ ആയതോടെ പരിയാരത്തേക്ക് മാറ്റി. തലയിൽ രക്തസ്രാവം കൂടിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ കൊവിഡ് പരിശോധന ഫലം നാളെ ലഭിക്കും.

 

Related Articles

Back to top button