AlappuzhaKeralaLatest

കോവിഡ്  ഭീഷണിയിലും പശുവിനു തുണയായി അവരെത്തി

“Manju”

റെജിപുരോഗതി

തുണയായ്
തണ്ണിർമുക്കം……കൊവിഡ് ഭീഷണിയ്ക്കിടയിലും പശുവിന് തുണയായ് അവർ എത്തി. കോവിഡ് ബാധിതനായ് ചികിൽസയിൽ കഴിയുന്ന ആളിന്റെ കുടുംബവിട്ടിലാണ് അവർ എത്തിയത്. പലരും കടന്ന് ചെല്ലാൻ മടിച്ച സാഹചര്യത്തിൽ തണ്ണീർമുക്കം മൃഗാശുപത്രിയിലെ മെഡിക്കൽ ഓഫിസർ ഡോ.സ്മിത വിൽസൺ റിട്ട. സർജൻ ഡോ.സി.കെ.പ്രെംകുമാർ.ഡോ. ജിതിൻ ശിവദാസൻ എന്നിവരാണ് പി.പി.കിറ്റണിഞ്ഞ് പശുവിന്റെ പ്രസവമെടുത്തത്
ഒന്നര മണിക്കു റോളം പണിപെട്ടാണ് ഇവർ ദൗത്യം പൂർത്തിയാക്കിയത്. കിടാരി ചത്ത് കുടുങ്ങിയതിനാലും പ്രസവം പാതി ഘട്ടത്തിലെത്തിയപ്പോഴുമാണ് മൃഗാശുപതിയുടെ സഹായം തേടെണ്ടി വന്നത്. യാതൊരു മടിയും കൂടാതെ പ്രതിസന്ധി ഘട്ടത്തിൽ കോവിഡ് മാതൃക പ്രവർത്തനങ്ങളിൽ ലോകത്തിന് മികച്ച സംഭവന നൽകുന്ന തണ്ണിർമുക്കത്തിന് ഇനി ഈ സോക്ടർമാരുടെ പ്രവർത്തനങ്ങളിലും …. അഭിമാനിക്കാം !!!.
അഭിനന്ദനങ്ങൾ….. ഡോ.സി.കെ.പ്രേംകുമാർ …. ഡോ..സ്മിത വിൽസൺ …. ഡോ. ജിതിൻ ശിവദാസ് ….

Related Articles

Back to top button