India

ഭീകരവാദത്തിൽ നിന്നും യുവാക്കളെ തിരിച്ചുകൊണ്ടുവന്ന് കശ്മീർ പോലീസ്

“Manju”

ശ്രീനഗർ : പാക് തീവ്രവാദ സംഘടനകളിൽ ചേരാനിരുന്ന യുവാക്കളെ തിരികെ എത്തിച്ച് കശ്മീർ പോലീസ്. ഭീകര സംഘടനകളിൽ അംഗമാകാനിരുന്ന 14 യുവാക്കളെയാണ് കൗൺസിലിംഗിലൂടെ പോലീസ് സാധാരണ ജീവിതത്തിലേയ്‌ക്ക് കൊണ്ടുവന്ന്. അനന്ത്‌നാഗ് പോലീസാണ് ഭീകര പ്രവർത്തനങ്ങളിൽ നിന്നും യുവാക്കളെ പിന്തിരിപ്പിക്കുക കൊണ്ടുവരിക എന്ന ദൗത്യം ഏറ്റെടുത്ത് പൂർത്തീകരിച്ചത്.

18 നും 22 നും ഇടയിൽ പ്രായമുള്ള യുവാക്കളെ പ്രലോഭിപ്പിച്ച് ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടുത്താനായിരുന്നു പ്രാദേശിക തീവ്രവാദ സംഘടനകളുടെ ശ്രമം. പാകിസ്താൻ ആസ്ഥാനമായ തീവ്രവാദ സംഘടനകളും സമൂഹമാദ്ധ്യമങ്ങളിലൂടെ യുവാക്കളെ സമീപിച്ചിരുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവാക്കളെ പിടികൂടിയത്.

തുടർന്ന് ആഴ്ചകളോളം നീണ്ട കൗൺസിലിംഗിനൊടുവിലാണ് യുവാക്കളെ ഭീകര പ്രവർത്തനങ്ങളിൽ നിന്നും പൂർണമായും പിന്തിരിപ്പിക്കാൻ സാധിച്ചത് എന്ന് അനന്ത്‌നാഗ് എസ്എസ്പി വ്യക്തമാക്കി. രാജ്യത്തിന്റെ പുരോഗമനത്തിന് പ്രവർത്തിക്കേണ്ട യുവാക്കൾ സമൂഹത്തിന്റെ സമ്പത്താണെന്നും തുടർന്നും ഇവർ ഭീകര പ്രവർത്തനങ്ങളിലേയ്‌ക്ക് വഴിതിരിഞ്ഞ് പോകാതിരിക്കാൻ മാതാപിതാക്കൾ ജാഗ്രത പുലർത്തണമെന്നും എസ്എസ്പി വ്യക്തമാക്കി.

Related Articles

Back to top button