InternationalLatest

ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമോ? ക്യൂരിയോസിറ്റി കണ്ടെത്തല്‍

“Manju”

ദില്ലി; ചൊവ്വയെ പര്യവേക്ഷണം ചെയ്യുന്നതിനിടെ നാസയുടെ ക്യൂരിയോസിറ്റി റോവര്‍ മീഥൈന്‍ വാതകത്തിന്റെ സാന്നിധ്യത്തിന്റെ തെളിവുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ‘അന്യഗ്രഹ ജീവികളുടെ ഏമ്ബക്കം’ എന്നാണ് മീഥൈന്‍ പുറന്തള്ളലിനെ ഗൂഢാലോചന സിദ്ധാന്തക്കാര്‍ വിശേഷിപ്പിക്കുന്നത്. ഇതിന് പിന്നില്‍ സൂക്ഷമജീവികളാണെന്ന സൂചനയാണ് ക്യൂരിയോസിറ്റി പുറത്തുവിടുന്നത്.
ഭൂമിയുടെഅന്തരീക്ഷത്തിലെ മിക്ക മീഥൈന്‍റയും ഉത്ഭവം ജൈവപ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.അതുകൊണ്ട് തന്നെ ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം ഉണ്ടായേക്കാമെന്നതിലേക്കാണ് കണ്ടെത്തല്‍ വിരല്‍ചൂണ്ടുന്നത്. 2012 ല്‍ ചൊവ്വയിലെ ഗെയ്ല്‍ ഗര്‍ത്തത്തില്‍ ഇറങ്ങിയതിനുശേഷം ആറ് തവണ ക്യൂരിയോസിറ്റി ഈ മീഥെയ്ന്‍ സാന്നിധ്യം തിരിച്ചറിഞ്‍ഞിരുന്നു. എങ്കിലും ഇതിന്റെ ഉറവിടം സംബന്ധിച്ചുള്ള തെളിവുകള്‍ ഇതുവരെ കണ്ടെത്തിയിരുന്നില്ല.7
ട്യൂണബിള്‍ ലേസര്‍ സ്പെക്‌ട്രോമീറ്റര്‍ (ടിഎല്‍എസ്) എന്ന ഉപകരണം ഉപയോഗിച്ചാണ് ക്യൂരിയോസിറ്റി മീഥൈന്‍ സാന്നിധ്യം കണ്ടെത്തുന്നത്. നേരത്തേ ആറ് അവസരങ്ങളിലും മീഥെയ്ന്‍ അളവ് 10 പാര്‍ട്സ് പെര്‍ ബില്യണായിരുന്നു. ഒരുതവണ 15 പാര്‍ട് പെര്‍ ബില്യണും.മീഥെയിന്‍ സാന്നിധ്യം തിരിച്ചറിഞ്ഞ സമയത്തെ ചൊവ്വയിലെ കാറ്റിന്റെ വേഗവും ദിശയും അടക്കമുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ മീഥൈന്‍ സാന്നിധ്യം കണ്ടെത്തിയത്. ചൊവ്വയുടെ ഉപരിതലത്തിന്റെ അടിയിലാണ് മീഥൈന്‍ പുറത്തേക്ക് വരുന്നതെന്ന് കണ്ടെത്തിയിരിക്കുന്നത്.
മീഥൈയിന്റെ ആയുസ് ഏകദേശം 330 വര്‍ഷമാണ്. സൂര്യപ്രകാശത്താല്‍ ഇവ നേരത്തേ തന്നെ നശിച്ച്‌ പോകേണ്ടതാണ്. ഇപ്പോഴും മീഥേയിന്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതിനര്‍ത്ഥം ഇപ്പോഴും അത് ഉത്പാദിപ്പിക്കപെടുന്നുവെന്നാണ്. ജൈവേതര പ്രക്രിയകളാല്‍ മീഥെയ്ന്‍ ഉത്പാദിപ്പിക്കപ്പെടാനും സാധ്യതയുണ്ട്. എന്നാല്‍ തന്നെ ഇതിന് അടുത്ത് ജലത്തിന്റെ സാന്നിധ്യം കൂടുതല്‍ ഉണ്ടായേക്കാമെന്നാണ് പറയപ്പെടുന്നത്.

Related Articles

Back to top button