IndiaLatest

“സൂപ്പര്‍ ആപ്പു”മായി ഡിജിറ്റല്‍ ബിസിനസിലേക്ക് ഗൗതം അദാനി

“Manju”

അഹമ്മദാബാദ്:പല സേവനങ്ങളും ഒരൊറ്റ കുടക്കീഴില്‍ ലഭ്യമാക്കുന്ന ‘സൂപ്പര്‍ ആപ്പ്’ അവതരിപ്പിക്കാനൊരുങ്ങി വ്യവസായ ഭീമനായ ഗൗതം അദാനി. ഡിജിറ്റല്‍ ബിസിനസ് കെട്ടിപ്പടുക്കാനായി, ‘അദാനി ഡിജറ്റല്‍ ലാബ്സ്’ എന്ന പേരില്‍ പുതിയ ഡിവിഷനും തുടക്കം കുറിച്ചിരിക്കുകയാണ്. 80-ഓളം ജീവനക്കാരാണ് പ്രാരംഭഘട്ടത്തില്‍ ഇതില്‍ ജോലിചെയ്യുന്നത്. ഇവരുമായി കഴിഞ്ഞ ദിവസം ചെയര്‍മാന്‍ ഗൗതം അദാനി ചര്‍ച്ച നടത്തി.

മുഴുവന്‍ ഇന്ത്യക്കാര്‍ക്കുമുള്ള വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റുന്ന ആപ്പ് ഡിസൈന്‍ ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ സേവനങ്ങളും ഉത്പന്നങ്ങളും ഒരൊറ്റ കുടക്കീഴില്‍ ഒരുക്കാനാണ് പദ്ധതി.

ഡിജിറ്റല്‍ ലാബ്സ് വന്‍തോതില്‍ നിയമനത്തിനൊരുങ്ങുകയാണ്. ഗ്രൂപ്പിന്റെ ചീഫ് ഡിജിറ്റല്‍ ഓഫീസറായി നിഥിന്‍ സേഥി ഈയിടെ നിയമിതനായി. ഗൗതം അദാനിയുടെ സഹോദര പുത്രന്‍ സാഗര്‍ അദാനി, ഗൗതം അദാനിയുടെ മകന്‍ ജീത്ത് അദാനി എന്നിവരാണ് ഡിജിറ്റല്‍ ബിസിനസിന് നേതൃത്വം നല്‍കുന്നത്.

Related Articles

Back to top button