IndiaLatest

അടുത്തമാസം കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത

“Manju”

ശ്രീജ.എസ്

ഡല്‍ഹി: ഒരു വര്‍ഷം പിന്നിട്ട കേന്ദ്ര മന്ത്രിസഭയില്‍ അടുത്തമാസം അഴിച്ചുപണി നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുങ്ങുന്നതായി സൂചന. ഇപ്പോള്‍ മന്ത്രിസഭയിലുള്ള ചില നേതാക്കള്‍ക്ക് പാര്‍ട്ടി ചുമതലകള്‍ നല്‍കിയ ശേഷം സാങ്കേതിക വിജ്ഞാനമുള്ള ചിലരെ ഉള്‍പ്പെടുത്തും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും മുതിര്‍ന്ന ആര്‍.എസ്.എസ് നേതാക്കളും തമ്മില്‍ നടന്ന കൂടിക്കാഴ്‌ചയാണ് മന്ത്രിസഭാ വികസന ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്. ആര്‍.എസ്.എസ് നേതാക്കളായ ദത്താത്രേയ ഹൊസബെലെ, കൃഷ്‌ണഗോപാല്‍, സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്‌ച. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയും പങ്കെടുത്തിരുന്നു.

Related Articles

Back to top button