IndiaLatest

എംബിബിഎസ് സീറ്റുകള്‍ക്ക് പരിധി വയ്ക്കാനുള്ള തീരുമാനം പിന്‍വലിച്ചു

“Manju”

ദില്ലി: എംബിബിഎസ് സീറ്റുകള്‍ക്ക് പരിധി വയ്ക്കാനുള്ള തീരുമാനം തല്‍ക്കാലികമായി പിന്‍വലിച്ച്‌ മെഡിക്കല്‍ കൗണ്‍സില്‍. പത്തു ലക്ഷം ജനസംഖ്യയ്ക്ക് 100 മെഡിക്കല്‍ സീറ്റ് എന്ന പരിധി ഉടന്‍ നടപ്പിലാക്കാനാവില്ല. അടുത്ത അധ്യയന വര്‍ഷം ഇത് നടപ്പാക്കില്ലെന്നും 2025ലെ നടപ്പാക്കൂ എന്നും മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചു.

തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു. പരിധി വന്നാല്‍ കേരളത്തിലുള്‍പ്പടെ മെഡിക്കല്‍ സീറ്റ് കൂട്ടാനാവില്ല. പുതിയ മെഡിക്കല്‍ കോളെജുകള്‍ തുറക്കാനുള്ള തീരുമാനത്തെയും ഇത് ബാധിച്ചിരുന്നു. എന്നാല്‍ അടുത്ത അധ്യയന വര്‍ഷം ഇത് നടപ്പാക്കില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു മെഡിക്കല്‍ കൗണ്‍സില്‍.

Related Articles

Back to top button