KeralaKozhikodeLatest

താഴെ അങ്ങാടി സ്വദേശിക്ക് ഐക്യരാഷ്ട്ര സഭയുടെ അവാര്‍ഡ്

“Manju”

വി.എം.സുരേഷ് കുമാർ

വടകര: കുവൈത്തില്‍ ജോലി ചെയ്യുന്ന വടകര താഴെഅങ്ങാടി സ്വദേശി കെ.പി.സുബൈറിന് ഐക്യരാഷ്ട്ര സഭയുടെ അവാര്‍ഡ്. ഐക്യരാഷ്ട്ര സഭ വികസന പദ്ധതിയും (യുഎന്‍ഡിപി) കുവൈത്ത് ഗവണ്‍മെന്‍റിന്‍റെ ആസൂത്രണ വികസന സമിതിയും (ജിഎസ്എസ്‌സിപിഡി) സംരംഭകര്‍ക്കായി നടത്തിയ ഹാക്കത്തോണില്‍ ആശയ വിനിമയ സംവിധാനം സംബന്ധിച്ച (ഡിജിറ്റല്‍ ഇലക്ട്രോണിക് റെക്കോര്‍ഡിക് എക്‌സ്‌ചേഞ്ച് സിസ്റ്റം) പ്രബന്ധം അവതരിപ്പിച്ചാണ് സുബൈറിന്‍റെ ഉടമസ്ഥതയിലുളള ബ്ലോക്ക് ടെക് ടെക്‌നോളജി അവാര്‍ഡ് കരസ്ഥമാക്കിയത്.

കുവൈത്തിലെ മികച്ച 40 കമ്പനികള്‍ മത്സരത്തില്‍ പങ്കെടുത്തു. യുഎന്‍ ഉന്നത ഉദ്യോഗസ്ഥരും കുവൈത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന പരിപാടിയില്‍ അവാര്‍ഡ് വിതരണം ചെയ്യും. താഴെ അങ്ങാടി കസ്റ്റംസ്‌റോഡ് നിവാസിയും 46 കാരനുമായ കെ.പി.സുബൈര്‍ വിദ്യാഭ്യാസ ശാക്തീകരണ മേഖലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഗൈഡന്‍സ് സര്‍വീസ് സെന്‍ററിന്‍റെ സ്ഥാപകരില്‍ ഒരാളാണ്.

 

Related Articles

Back to top button