IndiaLatest

വി​കാ​സ് ദു​ബൈ​യു​ടെ ത​ല​യ്ക്ക് 2.5 ല​ക്ഷം പാ​രി​തോ​ഷി​കം

“Manju”

ശ്രീജ.എസ്

കാ​ണ്‍​പു​ര്‍: കൊ​ടും​കു​റ്റ​വാ​ളി വി​കാ​സ് ദു​ബൈ​യു​ടെ വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്കു​ള്ള പാ​രി​തോ​ഷി​ക തു​ക വ​ര്‍​ധി​പ്പി​ച്ചു. ദു​ബൈ​യു​ടെ ത​ല‍​യ്ക്ക് പോ​ലീ​സ് 2.5 ല​ക്ഷം രൂ​പ​യാ​ണ് വി​ല​യി​ട്ടി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഒ​രു ല​ക്ഷം രൂ​പ​യാ​യി​രു​ന്നു ഇ​യാ​ളെ കാ​ട്ടി​ക്കൊ​ടു​ക്കു​ന്ന​വ​ര്‍‌​ക്കു​ള്ള പാ​രി​തോ​ഷി​കം. ഇ​താ​ണ് ര​ണ്ട​ര​ല​ക്ഷ​മാ​യി വ​ര്‍​ധി​പ്പി​ച്ച​ത്. ഇ​യാ​ളു​ടെ ചി​ത്രം ഇ​ന്ത്യാ-​നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി ചെ​ക്പോ​സ്റ്റു​ക​ളി​ല്‍ പ​തി​പ്പി​ച്ചു. ഇ​യാ​ള്‍ മ​ധ്യ​പ്ര​ദേ​ശി​ലേ​ക്കോ രാ​ജ​സ്ഥാ​നി​ലേ​ക്കോ ക​ട​ന്നി​രി​ക്കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ദു​ബൈ​ക്ക് വി​വ​ര​ങ്ങ​ള്‍‌ ചോ​ര്‍​ത്തി ന​ല്‍​കി​യ നാ​ല് പോ​ലീ​സു​കാ​രെ കൂ​ടി ഇ​തി​ന​കം സ​സ്പെ​ന്‍​ഡ് ചെ​യ്തി​ട്ടു​ണ്ട്. അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​ലെ എ​ട്ടു പേ​രെ​യാ​ണ് ദു​ബൈ​യും കൂട്ടാളികളും വ​ക​വ​രു​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ നി​ര​വ​ധി പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. പോ​ലീ​സി​ന്‍റെ ആ​യു​ധ​വും ത​ട്ടി​യെ​ടു​ത്താ​ണ് സം​ഘം ക​ട​ന്നു​ക​ള​ഞ്ഞ​ത്. അ​റ​സ്റ്റ് വി​വ​രം പോ​ലീ​സു​കാ​രി​ല്‍​നി​ന്നു ത​ന്നെ ദു​ബൈ നേ​ര​ത്തെ അ​റി​ഞ്ഞി​രു​ന്നു.

Related Articles

Back to top button