InternationalLatest

ദുബായിലെ ഫ്രീസോണുകളില്‍ 7 ലക്ഷം തൊഴിലവസരങ്ങള്‍

“Manju”

ശ്രീജ.എസ്

 

ദുബായിലെ ഫ്രീസോണുകളില്‍ 7 ലക്ഷം തൊഴിലവസരങ്ങള്‍ ഒരുക്കുമെന്നു ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. പ്രഫഷനല്‍ യോഗ്യതയുള്ളവര്‍ക്കാകും മുഖ്യ പരിഗണന. കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കും.

എമിറേറ്റിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനം 13,500 കോടി ദിര്‍ഹത്തില്‍ നിന്ന് 25,000 കോടി ദിര്‍ഹമാക്കാന്‍ ലക്ഷ്യമിടുന്നതായും ജബല്‍അലി തുറമുഖത്തു നടന്ന എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ വ്യക്തമാക്കി. സാമ്ബത്തിക മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന ദുബായ് ഫ്രീസോണ്‍സ് ഡവലപ്മെന്റ് മോഡല്‍ 2030ന് എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കി.

Related Articles

Back to top button