Thiruvananthapuram

രാപ്പകൽ സമരം സമാപിച്ചു.

“Manju”

നെടുമങ്ങാട്: കേന്ദ്ര സർക്കാരിൻ്റെ കർഷകദ്രോഹ നിയമനിർമ്മാണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് കർഷകർ നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഢ്യവുമായി കേരള കർഷകസംഘം നേതൃത്വത്തിൽ നെടുമങ്ങാട് ഏര്യായിലെ 10 കേന്ദ്രങ്ങളിൽ ഇന്നലെ രാവിലെ 10ന് കർഷകർ ആരംഭിച്ച രാപ്പകൽ സമരം ഇന്ന് (ജനു: 6 ) രാവിലെ 10ന് സമാപിച്ചു. സമാപന യോഗങ്ങൾ നെടുമങ്ങാട്ട് കർഷക സംഘം ഏര്യാ സെക്രട്ടറി ആർ.മധുവും പഴകുറ്റിയിൽ സി.ഐ.ടി.യു ഏര്യാ സെക്രട്ടറി മന്നൂർക്കോണം രാജേന്ദ്രനും കന്യാകുളങ്ങരയും തേക്കടയും ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: കെ.വി.ശ്രീകാന്തും പൂവത്തൂരിൽ കർഷക തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് എസ്.എസ്.ബിജുവും പനവൂരിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എ.എം.അൻസാരിയും ആട്ടുകാലിൽ കർഷക സംഘം ലോക്കൽ കമ്മിറ്റി സെക്രട്ടറി വേണുഗോപാലൻ നായരുംമൂഴിയിൽ ആനാട് ബാങ്ക് പ്രസിഡൻ്റ് കെ.രാജേന്ദ്രനും ഉത്ഘാടനം ചെയ്തു.

Related Articles

Back to top button