InternationalLatest

കൊളംബിയില്‍ എണ്ണ കണ്ടെത്തി

“Manju”

ഒഎന്‍ജിസി വിദേശ് ലിമിറ്റഡിന്റെ എണ്ണ പര്യവേഷണം വിജയകരം. കൊളംബിയയില്‍ നിന്നാണ് ഇത്തവണ എണ്ണ കണ്ടെത്തിയത്. എണ്ണ പരിവേഷണം നടത്തുന്ന കിണറുകളില്‍ ഇലക്‌ട്രിക്കല്‍ സബ്മേഴ്സിബില്‍ പമ്പ് ഉപയോഗിച്ച്‌ നടത്തിയ പരിശോധനയിലാണ് എണ്ണ കണ്ടെത്തിയത്.

ലാനോസ് തടത്തില്‍ ലോവര്‍ മിറാഡോര്‍ എന്ന ഭാഗത്താണ് എണ്ണയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇവിടെ നിന്ന് പ്രതിദിനം 600 ബാരല്‍ എണ്ണ ലഭിക്കുന്നുണ്ട്. കൂടാതെ, ഒഎന്‍ജിസി വിദേശിന് എണ്ണ കിണറുകളില്‍ 70 ശതമാനം പങ്കാളിത്തവും പ്രവര്‍ത്തിപ്പിക്കുവാനുള്ള അവകാശവുമുണ്ട്.

കൊളംബിയയിലെ മാരിപോസ, ഇന്‍ഡിക്ക ഭാഗത്തുനിന്ന് നിലവില്‍ 20,000 ബാരല്‍ എണ്ണ ലഭിക്കുന്നുണ്ട്. 2017, 2018 വര്‍ഷങ്ങളിലാണ് ഈ ഭാഗത്ത് എണ്ണയുടെ സാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞത്.

Related Articles

Back to top button