IndiaLatest

ഇമ്രാന്‍ ഖാന്റെ വിമാനത്തിന് ഇന്ത്യന്‍ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി : പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇന്ത്യയുടെ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ശ്രീലങ്കയിലേയ്ക്കുള്ള യാത്രയിലാണ് പാക് പ്രധാനമന്ത്രിയുടെ വിമാനത്തിന് ഇന്ത്യയുടെ വ്യോമമാര്‍ഗം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ചൊവ്വാഴ്ചയാണ് രണ്ടുദിവത്തെ സന്ദര്‍ശനത്തിന് ഇമ്രാന്‍ ഖാന്‍ ശ്രീലങ്കയിലേയ്ക്ക് പോകുന്നത്.

സാധാരണ നിലയില്‍ വിവിഐപി വിമാനങ്ങള്‍ക്ക് രാജ്യങ്ങള്‍ വ്യോമമാര്‍ഗം തുറന്നു നല്‍കാറുണ്ട്. എന്നാല്‍ 2019ല്‍ അമേരിക്കയിലേക്കും സൗദിയിലേക്കും പോകാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാകിസ്താന്റെ വ്യോമമാര്‍ഗം ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. പാകിസ്ഥാന്റെ ഇടുങ്ങിയ രാഷ്ട്രീയ വീക്ഷണം അന്താരാഷ്ട്ര സിവില്‍ വ്യോമയാന ഓര്‍ഗനൈസേഷന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ അന്ന് ഇന്ത്യക്ക് സാധിച്ചിരുന്നു. സ്വാഭാവിക സാഹചര്യങ്ങളില്‍ വിവിഐപി വിമാനങ്ങള്‍ക്ക് ലോകരാജ്യങ്ങള്‍ വ്യോമപാത നിഷേധിക്കാറില്ല. ഇതോടെ പാകിസ്ഥാന്റെ അന്നത്തെ നടപടി അന്താരാഷ്ട്ര തലത്തില്‍ വരെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

Related Articles

Back to top button