Latest

നായകളുടെ ആക്രമണം മൂന്നിരട്ടി വർധിച്ചെന്ന് റിപ്പോർട്ട്

“Manju”

തിരുവനന്തപുരം: പേവിഷ ബാധ മൂലമുള്ള മരണം ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് പ്രത്യേക കർമ്മപരിപാടി ആരംഭിച്ചതായി മന്ത്രി വീണാ ജോർജ്ജ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പേവിഷ ബാധയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് നായകളുടെ ആക്രമണം മൂന്നിരട്ടി വർധിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്നും മന്ത്രി പറഞ്ഞു.

വീട്ടിൽ വളർത്തുന്ന എല്ലാ നായകൾക്കും നിർബന്ധമായും വാക്സിനേഷൻ എടുക്കാൻ തീരുമാനമായി. തദ്ദേശ സ്വയംഭരണ വകുപ്പ് വളർത്തു നായകൾക്ക് ലൈസൻസ് നിർബന്ധമാക്കും. വാക്സിനേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങുന്ന ചിപ്പ് നായകൾക്ക് ഘടിപ്പിക്കേണ്ടതാണ്. തെരുവു നായകളുടെ വന്ധ്യംകരണ പ്രക്രിയ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കും. ഇതിനായി അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള സംഘടനകളുടെ സേവനം പ്രയോജനപ്പെടുത്തും.

ആരോഗ്യവകുപ്പ് പേവിഷ ബാധയ്‌ക്കെതിരായ അവബോധം ശക്തമാക്കും. വാക്സിന്റെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. പൂച്ച, പട്ടി തുടങ്ങിയ മൃഗങ്ങളുടെ കടിയോ, പോറലോ ഏറ്റാൽ പോലും ചികിത്സ തേടേണ്ടതാണ്. എല്ലാവരും കൃത്യസമയത്ത് വാക്സിൻ എടുക്കണം. കടിയേറ്റ ആളുകൾക്കുള്ള പ്രഥമ ശുശ്രൂഷ, എത്രയും വേഗം ചികിത്സ ഉറപ്പാക്കൽ, വാക്സിനേഷൻ എന്നിവയിൽ ബോധവത്ക്കരണം ശക്തമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Related Articles

Back to top button