KeralaLatest

പാലം അപകടത്തില്‍

“Manju”

പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തെയും ഐ.ടി.ഐ.യെയും ബന്ധിപ്പിക്കുന്ന കാരമുക്ക്‌ റോഡിലെ പാലം അപകടഭീഷണിയില്‍. പാലത്തിന്റെ മുകളിലൂടെ ടാറിങ് ഉള്ളതിനാല്‍ അപകടാവസ്ഥ പെട്ടെന്ന് തിരിച്ചറിയുകയില്ല. കാലപ്പഴക്കമുള്ളതാണ് പാലം. പാലത്തിന്റെ അടിവശത്തെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് കമ്പികളെല്ലാം തുരുമ്പെടുത്ത്‌ പുറത്തുകാണാവുന്ന അവസ്ഥയിലാണ്. കഴിഞ്ഞ പ്രളയസമയത്ത് കാനയിലൂടെ ഒഴുക്ക് തടസ്സപ്പെട്ട സമയത്ത് സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും കാന വൃത്തിയാക്കി തടസ്സങ്ങള്‍ നീക്കുന്നതിനിടയിലാണ് പാലത്തിന്റെ ശോച്യാവസ്ഥ കണ്ടെത്തിയത്. പാലത്തിന്റെയും റോഡിന്റെയും അപകടാവസ്ഥയില്‍ മണലൂരിന്റെ ജനപക്ഷം മിഷന്‍ ട്വന്റി 30 ജനകീയകൂട്ടായ്മ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. പാലത്തിന്റെ സ്ഥിതി പഞ്ചായത്തിലെ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പരിശോധിച്ചശേഷം നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ്‌ പി.ടി. ജോണ്‍സന്‍ പറഞ്ഞു

Related Articles

Back to top button