IndiaLatest

കത്തുകൾ എത്തിക്കാൻ കാട്ടിലൂടെ ദിവസവും പതിനഞ്ച് കിലോമീറ്റർ താണ്ടിയുള്ള യാത്ര:അഭിനന്ദനവുമായി സുപ്രിയ സാഹു ഐഎഎസ്

“Manju”

കത്തുകൾ എത്തിക്കാൻ ദിവസവും പതിനഞ്ച് കിലോമീറ്റർ താണ്ടിയുള്ള യാത്ര, അതും കാട്ടിലൂടെ. തമിഴ്‌നാട് സ്വദേശിയായ പോസ്റ്റുമാൻ ഡി ശിവൻ 30 വർഷമാണ് ഈ സേവനം ഭംഗിയായി നിർവഹിച്ചത്. കഴിഞ്ഞ ദിവസം ജോലിയിൽ നിന്ന് പിരിഞ്ഞ അദ്ദേഹത്തിന് അഭിനന്ദനവുമായി സുപ്രിയ സാഹു ഐഎഎസ് ഉൾപ്പെടെ രംഗത്തെത്തി.

തമിഴ്‌നാട്ടിലെ വനമേഖലയായ കൂണൂർ ഭാഗത്താണ് 30 വർഷവും ശിവൻ സേവനം അനുഷ്ഠിച്ചത്. ആരും ചെയ്യാൻ മടിക്കുന്ന ജോലി. കത്തുകളുമായുള്ള യാത്രക്കിടെ എപ്പോൾ വേണമെങ്കിലും മൃഗങ്ങളുടെ ആക്രമണമുണ്ടാകാം. ആനയും കടുവയും കരടിയുമെല്ലാം പതിയിരിക്കുന്ന കാട്ടിലൂടെയാണ് ശിവന്റെ യാത്രയെന്ന് ഓർക്കണം. പക്ഷെ അതൊന്നും വകവയ്ക്കാതെ ശിവൻ കത്തുകൾ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. കത്ത് ലഭിച്ചില്ലെന്ന പരാതി ഒരിക്കൽ പോലും ഉയർന്നിട്ടില്ല.

സുപ്രിയ സാഹു പങ്കുവച്ച ട്വീറ്റ് നിരവധി പേർ ഏറ്റെടുത്തു. അറുപത്തിനാലായിരത്തിലധികം ലൈക്കാണ് ട്വീറ്റിന് ലഭിച്ചത്. 12,000 റീ ട്വീറ്റും കമന്റുകളും. ഐപിഎസ് ഉദ്യോഗസ്ഥനാ വിജയകുമാർ മുത്തുകുമാരസാമി ഐഎഎസ് ഉൾപ്പെടെയുള്ളവർ സുപ്രിയ സാഹുവിന്റെ ട്വീറ്റ്, റീട്വീറ്റ് ചെയ്തു.

Related Articles

Back to top button