KeralaLatestThiruvananthapuram

ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

“Manju”

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കോവിഡ്. വേങ്ങോട് സ്വദേശിയായ 40കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ചീഫ് സെക്രട്ടറിയെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി.നാലാംതീയതി വരെ വേങ്ങോട് സ്വദേശി സെക്രട്ടറിയേറ്റില്‍ ജോലിക്ക് വന്നിരുന്നു. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഇടംപിടിച്ച പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയും അദ്ദേഹം നിരീക്ഷണത്തില്‍ പോകുകയും ചെയ്​തതായാണ് വിവരം. രണ്ടാം സമ്പർക്കപ്പട്ടികയില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉള്‍പ്പെടും. മുഖ്യമന്ത്രിയുമായി നിരന്തരം ചീഫ്​ സെക്രട്ടറി ചര്‍ച്ച നടത്തിയിരുന്നു. സെക്കന്‍ഡറി പട്ടികയിലുള്ളവര്‍ നിരീക്ഷണത്തില്‍ പോകണോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Related Articles

Back to top button