KeralaLatestThiruvananthapuram

തലസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍

“Manju”

സിന്ധുമോള്‍ ആര്‍

നഗരത്തില്‍ സെന്റിനല്‍ സര്‍വൈലന്‍സ് ഊര്‍ജിതപ്പെടുത്തി ആന്റിജന്‍ പരിശോധന വ്യാപകമാക്കും. രോഗ വ്യാപനത്തിന്റെ ഭൂമിശാസ്ത്രപരമായ മാപ്പിംഗും നടത്തും. കോണ്ടാക്‌ട് ട്രേസിംഗ് വിപുലമാക്കി കണ്ടെയിന്‍മെന്റ് സോണില്‍ എല്ലാവരെയും ക്വാറന്റൈന്‍ ചെയ്യും. പൂന്തുറ അടക്കമുള്ള പ്രദേശത്തെ പ്രത്യേക ക്ലസ്റ്ററായി തിരിക്കും. രോഗവ്യാപനം കൂടിയ സ്ഥലങ്ങളില്‍ പ്രത്യേക പരിശോധന നടത്തും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗര അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചു. നഗരത്തില്‍ വിലക്കു ലംഘനം നടത്തിയ 85 പേര്‍ക്കെതിരെ കേസെടുത്തു.

മാസ്‌ക് ധരിക്കാത്തതിനു 653 പേര്‍ക്കെതിരെ തലസ്ഥാനത്ത് കേസെടുത്തു. ഒരാളെ മാസ്‌ക് ധരിക്കാത്തതിന് രണ്ടാമതും പിടികൂടിയാല്‍ അയാളെ നിര്‍ബന്ധിത ക്വാറന്റൈനിലാക്കുമെന്നും പൊലീസ്. നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ പിടിച്ചെടുത്താല്‍ ലോക്ക് ഡൗണ്‍ കഴിയുന്ന മുറയ്ക്കേ വിട്ടുനല്‍കൂ. സാമൂഹിക അകലവും സമയക്രമവും പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കടയുടമകള്‍ക്കെതിരെ കേസെടുത്ത് കടകള്‍ പൂട്ടിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. നഗരാതിര്‍ത്തികള്‍ അടച്ചുകൊണ്ടുള്ള പൊലീസ് പരിശോധന രാത്രിയും പകലും കര്‍ശനമാക്കും. രോഗവ്യാപനം ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പൊലീസ് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്നും വിലക്ക് ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.

Related Articles

Back to top button