IndiaKeralaLatest

സത്യപ്രതിജ്ഞ, ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

“Manju”

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ചടങ്ങിലെ ജനപങ്കാളിത്തം കുറച്ചേക്കും. 750 പേരെ പങ്കെടുപ്പിച്ച്‌ ചടങ്ങ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കൂടുതലാളുകളെ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആളുകളുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച്‌ സി പി എം ആലോചിക്കുന്നത്. ഇടതുമുന്നണി ചര്‍ച്ച ചെയ്ത ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു. അതേസമയം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പന്തലിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്. മന്ത്രിമാരും അടുത്ത ബന്ധുക്കളും, എം.എല്‍.എമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.
രണ്ട് വാക്സിനേഷന്‍ എടുത്തു എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റോ, കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ചടങ്ങിനെത്തുന്നവര്‍ കൈയില്‍ കരുതണം. മേയ് 20 നാണ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ. ചടങ്ങ് വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ നടത്തി പിണറായി സര്‍ക്കാര്‍ കൊവിഡ് കാലത്ത് മാതൃകയാകണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button