KeralaLatestThiruvananthapuram

ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ സ്വാതന്ത്രദിനാഘോഷങ്ങൾക്ക് തുടക്കമായി

“Manju”

പോത്തൻകോട് : എഴുപത്തിയഞ്ചാമത് സാതന്ത്ര്യദിനാഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. പരിപാടികളുടെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിർവഹിച്ചു. ഒരു വ്യക്തി ഒരു മരം ദേശത്തിനായി എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പര്യാവരൺ പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോളേജ് അങ്കണത്തിൽ വൃക്ഷതൈ നട്ടുകൊണ്ട് സ്വാമി നിർവഹിച്ചു.

സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി ജീവിതശൈലി രോഗങ്ങൾക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, ആരോഗ്യ ബോധവത്കരണ പരിപാടികൾ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തൽ, വെബിനാറുകൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ.പി. ഹരിഹരൻ പറഞ്ഞു. പര്യാവരൺ പരിസ്ഥിതി സംരക്ഷണ സമിതിയുടെ വിഭാഗ് സംയോജക് പി.രാജശേഖരൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.

ശാന്തിഗിരി ഹെൽത്ത് കെയർ &റിസർച്ച് ഓർഗനൈസേഷൻ ഇൻചാർജ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ്. സേതുനാഥ് മലയാലപ്പുഴ, പി.ടി.എ പ്രതിനിധി ജി. ആർ. ഹൻസ്‌‌രാജ് , എൻ. എസ്.എസ് കോർഡിനേറ്റർ ബിനോദ് . കെ, ജില്ലാ സംയോജക് സി.സന്ദീപ് എന്നിവർ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ വിജയൻ. എസ് സ്വാഗതവും ഷീജ. എൻ നന്ദിയും പറഞ്ഞു. 18 ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഒ.പി. വിഭാഗം ബ്ലോക്കിൽ നടക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 99617 55263

Related Articles

Back to top button