![](https://i0.wp.com/santhigirinews.org/wp-content/uploads/2020/07/Youth-Congress-March.jpg?resize=300%2C168&ssl=1)
അനൂപ് എം. സി
പിണറായി:മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിൽ പിണറായി വിജയന്റെ പിണറായിയിലെ വീട്ടിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. പോലീസ് കെട്ടിയ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് 4തവണ ഗ്രനേഡ് പൊട്ടിച്ചു. പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. പോലീസിന് നേരെ കല്ലേറുണ്ടായി. കെ സുധാകരൻ എം പി മാർച്ച് ഉദ്ഘാടനം ചെയ്ത് കഴിഞ്ഞ ഉടനെയാണ് സംഘർഷം ഉണ്ടായത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എം.എൽ.എ ഉൾപ്പെടെയുള്ള നേതാക്കൾ മാർച്ചിൽ പങ്കെടുത്ത്.