AlappuzhaKeralaLatest

ഗുണ്ടാ ആക്രമണം, മൂന്ന് പേർ പിടിയിൽ

“Manju”

 

മാവേലിക്കര- യുവാവിനെ രാത്രിയിൽ ബൈക്ക് തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിൽ മൂന്ന് പ്രതികളെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. 6ന് രാത്രി 11 മണിക്ക് ചെട്ടികുളങ്ങര കമ്പനിപടി ജംഗ്ഷന് സമീപമാണ് ആക്രമണം നടന്നത്. ഈരേഴ തെക്കേ കല്ലൂർ വീട്ടിൽ കൃഷ്ണകുമാർ (28)നെയാണ് ആക്രമിച്ചത്. മൂന്ന് ബൈക്കുകളിൽ എത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇരുമ്പ് വടിയും വടിവാളും കൊണ്ടുള്ള ആക്രമണത്തിൽ കൃഷ്ണകുമാറിന്റെ കൈക്ക് ഒടിവുണ്ട്.

ആക്രമണത്തിൽ പ്രതികളായ കണ്ണമംഗലം സ്വദേശികളായ ശ്യാം നിവാസിൽ ശ്യാം (21), കുന്നേൽ പടീറ്റതിൽ അനന്ദു (ചിന്ദു-24), പത്തിയൂർ വേലൂർ പുത്തൻ വീട്ടിൽ പാർത്ഥൻ (ശംഭു-20) എന്നിവരെയാണ് എസ്.ഐ സാബു ജോർജ്ജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ആക്രമണത്തിന് ഉപയോഗിച്ച ഇരുമ്പ് വടിയും വടിവാളും അടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

അനൂപ്

Related Articles

Back to top button