KeralaLatestThrissur

ജില്ലയിലെ മാർക്കറ്റുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

കോവിഡ് 19 വ്യാപനം തടയാൻ തൃശൂര്‍ ജില്ലയിലെ മാർക്കറ്റുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കുകയാണ്. എല്ലാ മുഖ്യ മാർക്കറ്റുകളിലെയും കടകളിൽ ഒരു സമയം ജില്ലാ മെഡിക്കൽ ഓഫീസറുടെ പരിശോധനക്ക് വിധേയമായി മൂന്നു ജീവനക്കാരെ മാത്രമേ അനുവദിക്കൂ. കടകളിലെ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകും . കാർഡില്ലാത്തവരെ മാർക്കറ്റുകളിൽ പ്രവേശിപ്പിക്കില്ല.

കടകളിൽ സാനിറ്റൈസർ, ഗുണനിലവാരമുള്ള മാസ്ക്,കയ്യുറ എന്നിവ നിർബന്ധമായും കരുതണം.

60 വയസിനു മുകളിലുള്ളവരെ കടകളിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല.

സാമൂഹിക അകലം പാലിക്കുന്നതിന് കടകളിൽ കൃത്യമായ മാർക്കിങ് വേണം.

വഴിവാണിഭക്കാരുടെ എണ്ണം നിയന്ത്രിക്കും.കടയിലുള്ള ജീവനക്കാരുടെ പേര് വിവരം പ്രദർശിപ്പിക്കണം.

പകുതി ജീവനക്കാർക്ക് ഒരാഴ്ച ,മറു പകുതി അടുത്ത ആഴ്ച എന്ന രീതിയിൽ കടയുടെ പ്രവർത്തനം ക്രമീകരിക്കണം.

ചരക്കു ലോറികൾക്കും കയറ്റിറക്കിനും സമയ നിയന്ത്രണം കർശനമാക്കും. കടയുടെ പുറത്തു പടികളിൽ വച്ച് കച്ചവടം അനുവദിക്കില്ല. പച്ചക്കറികൾ ഉൾപ്പെടെയുള്ള സാധങ്ങൾ തൊട്ടു പരിശോധിച്ച് വാങ്ങുന്ന പതിവ് രീതി പാടില്ല. ഈ നിർദേശങ്ങൾ പാലിക്കാത്ത കടകൾ അടച്ചിടുന്നതടക്കമുള്ള നടപടികൾ ജില്ലാ ഭരണകൂടം കൈക്കൊള്ളും.

സമൂഹ വ്യാപനത്തിലേക്ക് കടക്കാതിരിക്കാനുള്ള പ്രയത്നത്തിലാണ് നാം. ഇതിനായി നമുക്ക് യോജിച്ച് പ്രവർത്തിക്കാം

Related Articles

Back to top button