KeralaLatest

റോഡമിൻ ബി കലർന്ന മിഠായികൾ പിടികൂടി

“Manju”

പാലക്കാട് മണപ്പുള്ളിക്കാവിൽ ഉത്സവ പറമ്പിൽ നിന്നും റോഡമിൻ ബി കലർന്ന മിഠായികൾ പിടികൂടി. പാലക്കാട് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മിഠായികൾ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ വി ഷണ്മുഖൻ്റെ നേതൃത്വലായിരുന്നു പരിശോധന. വസ്ത്രങ്ങളിൽ നിറം പകരാൻ ഉപയോഗിക്കുന്നതാണ് റോഡമിൻ ബി. ഉത്സവപ്പറമ്പിലെ ചോക്ക് മിഠായിയിലാണ് ഇത് നിറത്തിനായി ഉപയോഗിച്ചിരിക്കുന്നത്. റോഡമിൻ ബി ശരീരത്തിൽ ചെന്നാൽ കാൻസറും കരൾ രോഗങ്ങളും ഉണ്ടാകുമെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.

 

 

 

Related Articles

Back to top button