IndiaLatest

ബീഹാറില്‍ കംഗാരു കോടതി നടത്തി മാവോയിസ്റ്റുകള്‍

“Manju”

പട്‌ന: ബീഹാറിലെ ഗയയില്‍ ഇന്നലെ കംഗാരു കോടതി ചേര്‍ന്ന് മാവോയിസ്റ്റുകള്‍ രണ്ട് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയും തൂക്കിലേറ്റുകയും വീട് സ്‌ഫോടനം ചെയ്യുകയും ചെയ്തു.
ദുമാരിയയിലെ മോണ്‍ബാര്‍ ഗ്രാമത്തിലെ സര്‍ജു ഭോക്തയുടെ വീടാണ് ഡൈനാമിറ്റ് ഉപയോഗിച്ച്‌ തകര്‍ത്തത്. അദ്ദേഹത്തിന്റെ മക്കളായ സത്യേന്ദ്ര സിംഗ് ഭോക്ത, മഹേന്ദ്ര സിംഗ് ഭോക്ത എന്നിവരെയും അവരുടെ ഭാര്യമാരെയും വീടിന് പുറത്ത് കെട്ടിയിട്ട്, കണ്ണടച്ച്‌ കെട്ടിത്തൂക്കി.
കൊലപാതകവും ഗൂഢാലോചനയും ആരോപിച്ച്‌ മാവോയിസ്റ്റുകള്‍ വീടിന്റെ വാതിലില്‍ ഒരു കുറിപ്പും ഒട്ടിച്ചു.
അമ്രേഷ് കുമാര്‍, സീത കുമാര്‍, ശിവ്പൂജന്‍ കുമാര്‍, ഉദയ് കുമാര്‍ എന്നീ നാല് മാവോയിസ്റ്റുകളെ മുമ്ബ് വിഷം നല്‍കി കൊലപ്പെടുത്തിയെന്നും കുടുംബത്തിന് പങ്കുണ്ടെന്ന് ആരോപിക്കുന്നതായും കുറിപ്പില്‍ പറയുന്നു.
രാജ്യദ്രോഹികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.
ഒരു വര്‍ഷം മുമ്ബ് മോണ്‍ബാര്‍ ഗ്രാമത്തില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഇത് വ്യാജ സംഭവമാണെന്ന് മാവോയിസ്റ്റുകള്‍ ആരോപിച്ചു.
തങ്ങള്‍ താമസിച്ചിരുന്ന വീടിന്റെ ഉടമകള്‍ വിഷം കൊടുത്ത് കൊല്ലുകയായിരുന്നുവെന്നാണ് ഇവരുടെ വാദം. കൊലപാതകത്തിന് ശേഷം വീട്ടുകാര്‍ പോലീസിനെ വിളിച്ചു, അവര്‍ വ്യാജ ഏറ്റുമുട്ടല്‍ നടത്തി.
വര്‍ഷങ്ങളായി ഇടയ്ക്കിടെ മാവോയിസ്റ് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ഒരു കംഗാരു കോടതി നടക്കുന്നത് ഇതാദ്യമാണ്.

Related Articles

Back to top button