മലപ്പുറം സ്വദേശികളായ 2 യുവാക്കള്‍ റിയാദിൽ മരിച്ചു

“Manju”

Malayalam News - സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു | Two Malappuram natives killed in Saudi road accident | News18 Kerala, Gulf Latest Malayalam News | ലേറ്റസ്റ്റ് ...
റിയാദ്: റിയാദിനടുത്ത് അല്‍റെയ്ന്‍ എന്ന പ്രദേശത്തുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. മലപ്പുറം ചെമ്മാട് പന്താരങ്ങാടി വലിയപീടിയേക്കല്‍ മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് വസീം (34), വലിയ പീടിയേക്കല്‍ മുബാറക്കിന്റെ മകന്‍ മുഹമ്മദ് മുനീബ് (29) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ദമാമില്‍ നിന്ന് പെരുന്നാള്‍ ദിവസം അബഹയിലേക്ക് പോയി തിരിച്ചുവരുമ്ബോള്‍ റിയാദ് ബിശ റോഡില്‍ അല്‍റെയ്നില്‍ വെച്ച്‌ ഇവര്‍ സഞ്ചരിച്ച കാറുമായി എതിരെ വന്ന കാര്‍ ഇടിച്ചായിരുന്നു അപകടം. ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം. ഇരുവരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.

മൃതദേഹങ്ങള്‍ അല്‍റെയ്ന്‍ ആശുപത്രിയിലേക്ക് മാറ്റി. റിയാദിലെ സാമൂഹിക പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, സിദ്ദീഖ് കല്ലുപറമ്ബന്‍ എന്നിവര്‍ സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്.
സ്പുട്നിക് വാക്സിന്‍റെ രണ്ടാമത്തെ ബാച്ച്‌ ഇന്ത്യയിലെത്തി

Related post