KeralaLatest

പൂജിതപീഠ സമര്‍പ്പണം: ആലോചനാ യോഗം നടന്നു

“Manju”

ശാന്തിഗിരി: പൂജിത പീഠസമര്‍പ്പണവുമായി ബന്ധപ്പെട്ട് ശാന്തിഗിരി ആശ്രമം സ്പരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് പൂജിതപീഠം ആലോചനാ യോഗം നടന്നു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അധ്യക്ഷത വഹിച്ച് ചടങ്ങില്‍ സംസാരിച്ചു.  ഗുരുവിന്റെ ആശയത്തിന്റെ മുഖങ്ങളാണ് നാമോരോരുത്തരും, ദൈവം കാരുണ്യമായി തന്ന ആത്മീയതയുടെ പൂര്‍ണ്ണതയുടെ വഴിയാണ് ഇത്.  ലോകത്തോടൊപ്പം നമ്മളും മാറണംമെന്നും സ്വാമി പറഞ്ഞു.  ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി.

ജനറല്‍ സെക്രട്ടറി ഓഫീസ് ഡയറക്ടര്‍ ജനനി ദിവ്യ ജ്ഞാനതപസ്വിനി, ചടങ്ങില്‍ മഹനീയ സാന്നിദ്ധ്യമായി.

സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച്  ആര്‍ട്സ് & കള്‍ച്ചര്‍ സീനിയര്‍ മാനേജര്‍ ഡോ. ഹരിദാസ് റ്റി. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രണ്‍ ഡോ. ജി ആര്‍ കിരണ്‍ ആമുഖമായി ഗുരുവിന്റെ കാരുണ്യം എങ്ങനെയൊക്കെയാണ് നമ്മള്‍ക്ക് അനുഭവമാകുന്നതെന്ന് ചെന്നൈ, ഡല്‍ഹി ആശ്രമങ്ങളുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളെ സൂചിപ്പിച്ച് സംസാരിച്ചു.. അഡ്മിനിസ്‌ട്രേഷന്‍ സീനിയര്‍ ജനറല്‍ മാനേജര്‍ ഡി. പ്രദീപ് കുമാര്‍ സ്വാഗതവും ആശ്രമം ടെക്‌നിക്കല്‍ സീനിയര്‍ ജനറല്‍ മാനേജര്‍ റ്റി. കെ ഉണ്ണികൃഷ്ണ പ്രസാദ് നന്ദിയും പറഞ്ഞു.

 

Related Articles

Back to top button