KeralaLatest

‘ഇത് നമ്മ ഊരു വൈദ്യം’ : ചെയ്യൂരില്‍ ‘മക്കള്‍ ആരോഗ്യം‘ സര്‍വ്വേയ്ക്ക് വന്‍ ജനപിന്തുണ

“Manju”

ചെയ്യൂര്‍: ചെന്നെയില്‍ ശാന്തിഗിരി ആശ്രമം രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് തിരുവനന്തപുരം ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും ഹൌസ് സര്‍ജന്‍സും ചേര്‍ന്ന് ചെയ്യൂരില്‍ നടത്തുന്ന ആരോഗ്യ സര്‍വേയ്ക്ക് വന്‍ ജനപിന്തുണ. ജനുവരി 2 നാണ് ചെയ്യൂരിലെ ഗ്രാമപ്രദേശങ്ങളില്‍ സര്‍വേ ആരംഭിച്ചത്. ഓരോ ഗ്രാമത്തിലേക്കും പത്തംഗ സംഘം കടന്നു ചെന്ന് ആരോഗ്യവിവരങ്ങള്‍ തിരക്കി ചികിത്സാ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കി അവരെ ജനുവരി 7 ന് നടക്കുന്ന മെഡിക്കല്‍ ക്യാമ്പിലേക്ക് ക്ഷണിച്ചു. ഡോക്ടര്‍മാരുടെ വീടുവീടാന്തരമുളള സന്ദര്‍ശനം ഗ്രാമവാസികള്‍ക്ക് ആശ്വാസമായി. സിദ്ധ ചികിത്സാ വിഭാഗത്തില്‍ നിന്നുളള ഡോക്ടര്‍മാരാണെന്നറിഞ്ഞതിനാല്‍ ‘ഇത് നമ്മ ഊരു വൈദ്യം’ എന്ന് പറഞ്ഞ് അവരെ സ്വീകരിക്കുകയാണ് ഗ്രാമത്തലവന്‍മാര്‍.

സര്‍വേ ടീമിനോട് അടുത്തുളള സ്കൂളിലെ കുട്ടികള്‍ക്ക് ക്ലാസ് എടുക്കണമെന്ന് പറഞ്ഞു ക്ഷണിച്ചതായിരുന്നു മൂന്നാം ദിനത്തിലെ പ്രത്യേകത. ഡോ.പ്രകാശ്.എസ്.എല്‍. ന്റെയും ഡോ.എസ്.ബാസ്ക്കരന്റെയും = നേതൃത്വത്തിലുളള ടീം കുപ്പം പരമക്കേനി സാക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ പാഠം പകര്‍ന്നു. ചെയ്യൂരിനു സമീപത്തെ തീരദേശ മേഖലകളില്‍ ഇന്നും നാളെയും സര്‍വേ നടക്കുമെന്ന് ഡോ.ജെ.നിനപ്രിയ പറഞ്ഞു.

Related Articles

Back to top button