IndiaLatest

‘ബാങ്ക് നോട്ട്’ എന്നതിന്റെ നിര്‍വചനത്തില്‍ ഡിജിറ്റല്‍ കറന്‍സി ഉള്‍പ്പെടുത്തണം

“Manju”

ഡല്‍ഹി: ബാങ്ക് നോട്ട്’ എന്നതിന്റെ നിര്‍വചനത്തില്‍ ഡിജിറ്റല്‍ കറന്‍സി ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യില്‍ നിന്നും ലഭിച്ചതായി സര്‍ക്കാര്‍ തിങ്കളാഴ്ച അറിയിച്ചു. ഒക്ടോബറില്‍, സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി എന്ന നിര്‍ദ്ദേശം ആര്‍ബിഐ അവതരിപ്പിച്ചിരുന്നു. സിബിഡിസികള്‍ ഡിജിറ്റല്‍ അഥവാ വെര്‍ച്വല്‍ കറന്‍സി അടിസ്ഥാനപരമായി ഫിയറ്റ് കറന്‍സികളുടെ ഡിജിറ്റല്‍ പതിപ്പാണ്.

“സിബിഡിസി കൊണ്ടുവരുന്നത് കൊണ്ട് പണത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക, കുറഞ്ഞ ഇടപാട് ചെലവ് കാരണം ഉയര്‍ന്ന സെഗ്‌നിയോറേജ് സെറ്റില്‍മെന്റ് റിസ്ക് കുറയ്ക്കല്‍ എന്നിങ്ങനെയുള്ള കാര്യമായ നേട്ടങ്ങള്‍ ഉണ്ട്.” ധനമന്ത്രാലയം ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു. എന്നാല്‍ നേട്ടങ്ങളോടൊപ്പം തന്നെ ശ്രദ്ധാപൂര്‍വ്വം വിലയിരുത്തേണ്ട അപകടസാദ്ധ്യതകളും ഉണ്ട്” എന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു.”രാജ്യത്ത് ബിറ്റ്കോയിന്‍ ഒരു കറന്‍സിയായി അംഗീകരിക്കാന്‍ ഒരു നിര്‍ദ്ദേശവുമില്ല” എന്ന് മറ്റൊരു മറുപടിയില്‍ കേന്ദ്രം വ്യക്തമാക്കി.

നിക്ഷേപകര്‍ കൂടുതല്‍ നിയന്ത്രണ വ്യക്തതയ്ക്കായി കാത്തിരിക്കുന്നതിനാല്‍ രാജ്യത്തെ പ്രധാന ക്രിപ്‌റ്റോ കറന്‍സികളുടെ വിലയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. ഈ മാസം ആദ്യം, പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍ബിഐ, ധനകാര്യ മന്ത്രാലയം, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമായി ക്രിപ്‌റ്റോ കറന്‍സികളെ കുറിച്ചുള്ള ഉന്നതതല യോഗം നടത്തിയിരുന്നു.

Related Articles

Back to top button