IndiaLatest

ഗൂഗിളിന്റെ പ്ലേസ്റ്റോറിന് സമാനമായി ആപ്പ് സ്റ്റോര്‍ നിര്‍മിച്ചു ഇന്ത്യ

“Manju”

ശ്രീജ.എസ്‌

ഇന്ത്യ വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ലിക്കേഷന്‍ സ്‌റ്റോറായ ‘മൊബൈല്‍ സേവ ആപ്‌സ്റ്റോര്‍’ പരീക്ഷണ ഘട്ടത്തിലാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും സ്വകാര്യ കമ്ബനികളുടേയും ഉള്‍പ്പെടെ 965 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിലവില്‍ സ്റ്റോറിലുണ്ട്.

ആപ് സ്‌റ്റോര്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്രത്തിന്റേതെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. ഗൂഗിളിന്റെ ആന്‍ഡ്രോയിഡിന് ഇന്ത്യയില്‍ 97 ശതമാനം വിഹിതമുണ്ട്. അതിനാല്‍ തന്നെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ഇടപെടുകയും അവര്‍ക്ക് വേണ്ട സഹായം നല്‍കുകയും വേണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.

Related Articles

Back to top button