IndiaInternationalLatest

ഇന്ത്യ-അമേരിക്ക CEO ഫോറം 2020 സംഘടിപ്പിച്ചു.

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

ന്യൂഡൽഹി, ജൂലൈ 15, 2020

ഇന്ത്യ-അമേരിക്ക CEO ഫോറം ഇന്നലെ( 2020, ജൂലൈ14) ടെലിഫോണിക് കോൺഫറൻസിലൂടെ സംഘടിപ്പിച്ചു. 2014 ഡിസംബറിൽ ഇരു രാജ്യങ്ങളിലെയും ഗവർമെന്റുകൾ ചേർന്ന് ഫോറത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചതിനുശേഷം ഇത് അഞ്ചാം തവണയാണ് ഫോറം സമ്മേളിക്കുന്നത്

ഇരുരാഷ്ട്രങ്ങളിലെയും വ്യവസായികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, ഇരു രാഷ്ട്രങ്ങളുടെയും സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണപ്രദ മാകുന്ന രീതിയിൽ സഹകരണം വർദ്ധിപ്പിക്കാൻ സാധ്യതയുള്ള മേഖലകൾ തിരിച്ചറിയുന്നതും ലക്ഷ്യമിട്ടാണ് ഫോറം സംഘടിപ്പിക്കുന്നത്.

വാണിജ്യ വ്യവസായ റെയിൽവേ മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്ര മന്ത്രി ശ്രീ പീയൂഷ് ഗോയൽ, അമേരിക്കൻ വാണിജ്യ സെക്രട്ടറി ശ്രീ. വിൽബർ റോസ് എന്നിവർ സംയുക്തമായാണ് യോഗത്തിന് ആധ്യക്ഷം വഹിച്ചത്. മുതിർന്ന ഗവൺമെന്റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു

2019 ഫെബ്രുവരിയിൽ ന്യൂഡൽഹിയിൽ നടന്ന നാലാമത് യോഗ ത്തിലെ നിർദ്ദേശങ്ങളുടെ ചുവട് പിടിച്ചു കൊണ്ട് ആവശ്യമായ പരിഷ്കാരങ്ങളും നയ രൂപീകരണവും നടപ്പാക്കിയ ഇരു രാഷ്ട്രങ്ങളെയും, സിഇഒ മാർ അഭിനന്ദിച്ചു.

ഇരുവിഭാഗത്തെയും CEO ഫോറം അംഗങ്ങൾ സംയുക്തമായി ചർച്ച ചെയ്തു രൂപപ്പെടുത്തിയ പുതിയ പരിഷ്കാരങ്ങളും നയ നിർദ്ദേശങ്ങളും യോഗത്തിൽ അവതരിപ്പിക്കപ്പെട്ടു, ഇരു രാഷ്ട്രങ്ങളുടെയും സമ്പദ്‌വ്യവസ്ഥയിലെ തന്ത്രപ്രധാന മേഖലകളിലെ നിക്ഷേപ അവസരങ്ങൾ കൂടുതൽ വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ് ഇവ.

ആഗോള സ്ഥിരത, സുരക്ഷ, സാമ്പത്തിക പുരോഗതി എന്നിവയിലെ സമാന താൽപ്പര്യങ്ങൾ മൂലം, ഇന്ത്യ-അമേരിക്ക ഉഭയകക്ഷി ബന്ധത്തിൽ ഉണ്ടായിട്ടുള്ള മികച്ച പുരോഗതി ശ്രീ ഗോയൽ ചൂണ്ടിക്കാട്ടി. ഇരു സമ്പത്ത് വ്യവസ്ഥകളിലും ചെറുകിട സംരംഭങ്ങൾക്കുള്ള പ്രാധാന്യം എടുത്തു കാട്ടിയ കേന്ദ്രമന്ത്രി, തൊഴിലവസരങ്ങൾ, ഓരോ മേഖലയിലും ജോലി ചെയ്യുന്നവരുടെ നൈപുണ്യം എന്നിവ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി

കോവിഡാനന്തര ലോകത്തിനായുള്ള പുതിയ പാത തുറന്നുകൊടുക്കുന്നതിൽ നേതൃത്വം വഹിക്കാൻ അദ്ദേഹം ഫോറത്തിനോട്‌ ആവശ്യപ്പെട്ടു.

ഇരുരാജ്യങ്ങൾക്കും മുന്നിലുള്ള മാർഗനിർദേശങ്ങൾ പരിഗണിക്കാനും, കോവിഡാനന്തര ലോക ക്രമത്തിൽ കൂടുതൽ സഹകരണം വർധിപ്പിക്കാനുമുള്ള തീരുമാനവും ശ്രീ ഗോയലും അമേരിക്കൻ സെക്രട്ടറി റോസും ചേർന്ന് അറിയിച്ചു.

Related Articles

Back to top button