LatestThiruvananthapuram

ശാന്തിഗിരി ജംഗ്ഷൻ, ജ്യോതിപുരം, ശാന്തിപുരം, കരുണപുരം – യൂണിറ്റ് പൊതുയോഗം നടന്നു

“Manju”

ശാന്തിഗിരി: തിരുവനന്തപുരം ഏരിയ(റൂറൽ) യൂണിറ്റുകളായ ശാന്തിഗിരി ജംഗ്ഷൻ, ജ്യോതിപുരം, ശാന്തിപുരം, കരുണപുരം എന്നിവിടങ്ങളിലെ പൊതുയോഗം ഞായറാഴ്ച രാവിലെ 8 മണിക്ക് നടന്നു. മുഖ്യപ്രഭാഷണം നടത്തിയ ആർട്സ് ആന്റ്‌ കൾച്ചർ ഡിപ്പാർട്ട്മെന്റ് ഇൻചാർജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി സാംസ്കാരികപ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ജന്മഗൃഹ സമുച്ചയ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. പരമ്പരയുടെ പ്രാർത്ഥനയിലൂടെയാണ് ജന്മഗൃഹ സമുച്ചയ നിർമ്മാണപ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. തടസ്സങ്ങൾ ഉണ്ടാകാതിരിക്കാനുള്ള സങ്കല്പം ഏവർക്കും ഉണ്ടായിരിക്കണം. ഗുരുവിന്റെ വാക്കുകൾ അന്വർത്ഥമാകുന്നത് സ്വന്തം ജീവിതാനുഭവങ്ങളിലൂടെ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. യൂണിറ്റ്തല മീറ്റിംഗുകൾ ഉടൻ ചേർന്ന് സാംസ്കാരിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും സ്വാമി അറിയിച്ചു.

ശാന്തിഗിരി മാതൃമണ്ഡലം ഇൻചാർജ് ജനനി പ്രമീള ജ്ഞാനതപസ്വിനി, ഉണ്ണികൃഷ്ണപ്രസാദ് .റ്റി.കെ, രവീന്ദ്രൻ പി.ജി., പ്രമോദ് എം.പി., മനോജ് കുമാർ.സി.പി, ബൈജു ആർ.ജി, നിഷ. എം.എൻ, മുക്തൻ.ആർ,  ശാന്തം.യു എന്നിവർ യോഗത്തിൽ സംസാരിച്ചു.

Related Articles

Back to top button