Uncategorized

പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ മദ്യം അനുവദിച്ചില്ല; ഭീഷണിയുമായി രോഗികള്‍

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

കൊറോണ പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ കഴിയുന്നവര്‍ക്ക് ലഹരി വസ്തുക്കള്‍ നല്‍കാന്‍ ശ്രമിച്ചവരെ തടഞ്ഞ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കൈയ്യേറ്റത്തിന് ശ്രമം. ചികിത്സയില്‍ കഴിയുന്ന മുറിയില്‍ നിന്ന് രോഗബാധിതന്‍ പുറത്തിറങ്ങുമെന്നും എല്ലാവര്‍ക്കും രോഗം പരത്തുമെന്നും രോഗികള്‍ ഭീഷണിപ്പെടുത്തി. ആദിച്ചനെല്ലൂരിലെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിലാണ് സംഭവം. കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു.

ബന്ധുക്കള്‍ കൊണ്ടുവരുന്ന ഭക്ഷണത്തിന് ഒപ്പം മദ്യവും പുകയില ഉത്പന്നങ്ങളും ഉണ്ടായിരുന്നുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ ഇതിനെ എതിര്‍ത്തതാണ് കാരണം. തുടര്‍ന്ന് ചികിത്സയിലായിരുന്ന രോഗികള്‍ മുറിവിട്ട് പുറത്തിറങ്ങി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയായിരുന്നു.

പൊലീസ് സ്ഥലത്ത് എത്തിയാണ് രോഗികളെ മുറിക്കുള്ളിലേക്ക് കയറ്റിവിട്ടത്. ലഹരിക്ക് അടിമകളായ രോഗികളെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചു.

Related Articles

Check Also
Close
Back to top button