KasaragodKeralaLatest

ഹയർസെക്കൻഡറി ചരിത്രത്തിലാദ്യമായി ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള ഒരു കുട്ടി; ഈ വിജയത്തിന് തിളക്കമേറെ

“Manju”

അനൂപ് എം സി

ഈ വിജയത്തിന് തിളക്കമേറെ;ഹയർസെക്കൻഡറി ചരിത്രത്തിലാദ്യമായി ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള ഒരു കുട്ടി പരീക്ഷയെഴുതി പാസാകുകയും സയൻസ് വിഭാഗത്തിൽ 4എ പ്ലസ് ഉം ആയി സംസ്ഥാനത്തെ 18 എം ആർ എസ് കളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കാസർകോട് പരവനടുക്കത്തെ എം ആർഎസ് ഗേൾസ് ചരിത്രത്തിലേക്ക്. കോവിട് പ്രതിസന്ധിയിലെ കടുത്ത മാനസിക സമ്മർദ്ദത്തിൽ എഴുതിയ ഹയർ സെക്കൻഡറി പരീക്ഷയിൽ gmrhss പരവനടുക്കത്തെ പെൺകുട്ടികൾ ചരിത്ര വിജയം സമ്മാനിച്ചു സംസ്ഥാനത്ത് ഒന്നാമതായി. സംസ്ഥാനത്ത് 18 MRS സുകളിൽ നിന്ന് മിന്നുന്ന വിജയമായാണ് കാസർഗോഡ് പരവനടുക്കത്തെ വീരാംഗനകൾ വിജയത്തിന്റെ മാറ്റ് കൂട്ടിയത്.
ഹയർസെക്കൻഡറി ചരിത്രത്തിലാദ്യമായാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള ഒരു കുട്ടി പരീക്ഷയെഴുതി വിജയം കരസ്ഥമാക്കിയത്. GMRHSS പരവനടുക്കത്തെ സയൻസ് വിഭാഗത്തിൽ നിന്ന് നിവേദ്യ ആനന്ദാണ് പരീക്ഷയെഴുതി വിജയം കൈവരിച്ചത്. നിവേദ്യ പത്തനംതിട്ട സ്വദേശിയാണ്. സയൻസ് വിഭാഗത്തിൽ നിന്ന് ഫുൾ എ പ്ലസ് നേടിയ കുട്ടികൾ അപർണ ദാമോദരൻ, വിഎസ് സേതുലക്ഷ്മി,സി സുസ്മിത, വിസ്മയ എസ്, എന്നിവരും കൊമേഴ്സ് വിഭാഗത്തിൽ 5 എ പ്ലസ് നേടിയ അഞ്ജന സുധൻ, അനഘ സാബു, അനുജ എസ്, സൂര്യ എന്നിവരും വിജയത്തിൻറെ മാറ്റുകൂട്ടുന്നു. സയൻസ് വിഭാഗത്തിൽ നിന്ന് 51 പേരും കൊമേഴ്സ് വിഭാഗത്തിൽനിന്ന് 50 പേരും പരീക്ഷയെഴുതി. കൊമേഴ്സ് വിഭാഗത്തിൽ നാലുപേർ അഞ്ച് എ പ്ലസും, അഞ്ചു പേർ നാല് എ പ്ലസ് നേടി ജില്ലയിൽ തന്നെ 100% വിജയം കരസ്ഥമാക്കിയ ഒരേ ഒരു സ്കൂൾ എന്ന പദവിയും MRS സ്വന്തമാക്കി. സയൻസ് വിഭാഗത്തിൽ 51 പേർ എഴുതിയവരിൽ 4 ഫുൾ എ പ്ലസ് ഓടുകൂടി 49 പേർ വിജയിച്ചു. ലോക്ക് ഡൗൺ ശേഷം എഴുതിയ ബയോളജി, കണക്ക്, ബിസിനസ് സ്റ്റഡീസ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ തുടങ്ങിയ പരീക്ഷകളിൽ എല്ലാം പെൺകുട്ടികൾ മികച്ച വിജയമാണ് കാഴ്ചവച്ചത്. ആത്മാർത്ഥതയും വൈദഗ്ധ്യവും ഉള്ള 12 അധ്യാപകരുടെ പരിശ്രമം MRS ന് വിജയം കരസ്ഥമാക്കാൻ സഹായിച്ചു. കല കായിക രംഗത്തും മുൻ പന്തി യിലാണ് പരവനടുക്കത്തെ MRS പതിനായിരം പുസ്തകങ്ങൾ ഉള്ള മികച്ച ലൈബ്രറി യും മികച്ച കമ്പ്യൂട്ടർ ലാബ്ഉം, മികച്ച സിന്തറ്റിക് ട്രാക്കും മികച്ച ബാസ്ക്കറ്റ് ബോൾ കോർട്ടഉം ഈ സ്കൂളിൻറെ മുതൽക്കൂട്ടാണ്. എസ് പി സി യും എൻഎസ്എസും ഇവിടെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. അഞ്ചു മുതൽ പ്ലസ്ടു വരെയുള്ള ഈ സ്കൂളിൽ 410 പെൺകുട്ടികളാണ് മൊത്തം പഠിക്കുന്നത്.പത്തു ഏക്കറിൽ പരന്നുകിടക്കുന്ന ഈ സ്കൂളിൽ ഔഷധസസ്യങ്ങളും കുട്ടികൾക്ക് വിശ്രമിക്കാൻ നിരവധി തണൽ വൃക്ഷ ങ്ങളുമുണ്ട്. മികച്ച പിടിഎയും ഈ സ്കൂളിൻറെ മുതൽക്കൂട്ടാണ്.ജില്ലാ കളക്ടർ ചെയർമാനും ടി ഡി ഓ കൺവീനറുമായ MRS ജില്ലാ എക്സിക്യൂട്ടീവ് ആണ് സ്കൂളിൻറെ ചുമതല വഹിക്കുന്നത്. ഇവിടുത്തെ സീനിയർ സൂപ്രണ്ട് പാലായി സ്വദേശിയായ കെ വി രാഘവനാണ്. ഹൈസ്കൂൾ വിഭാഗത്തിലെ ചുമതല കെ സുരേഷ് കുമാറിനും ഹയർസെക്കൻഡറി വിഭാഗത്തിന് ചുമതല പ്രിൻസിപ്പിൾ കെ. എസ്.ഷീല ടീച്ചറിനുമാണ്.

Related Articles

Back to top button