KeralaLatest

ഭാര്യ ജോലിചെയ്ത് അയച്ച പണം കാമുകിയുടെ അക്കൗണ്ടിലേക്ക് മാറ്റി ഭര്‍ത്താവ്

“Manju”

ഇന്ന് പല കുടുംബത്തിലും നടക്കുന്ന സംഭവമാണ് ഇത്. ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് വിദേശത്ത് രണ്ടും മൂന്നും ഷിഫ്റ്റുകളില്‍ ജോലി ചെയ്ത് സ്വന്തം കുടുംബത്തിന്റെ സന്തോഷത്തിനായി സമ്പാദിക്കുമ്പോള്‍. പങ്കാളി ഇവിടെ ധൂര്‍ത്ത് നടത്തിയും സദാചാര വിരുദ്ധമായും പണം ചെലവിടുന്നു. അവസാനം അദ്ധ്വാനിക്കുന്നവന് കഷ്ടപ്പെടുന്നവന് തെരുവ് ലഭിക്കുന്നു.

യുഎസില്‍ നഴ്‌സായ സിജുവിന്റെ ഭാര്യ രണ്ട് ആശുപത്രികളിലായി ജോലി ചെയ്ത് അയച്ച പണത്തില്‍ ഒരു ആശുപത്രിയിലെ പണമാണ് ഭാര്യ അറിയാതെ കാമുകിയുടെ അക്കൗണ്ടിലേക്ക് മാറ്റിയത്, ഇടയ്ക്കിടെ വന്നു പോകാറുള്ള സിജു യുഎസില്‍ നിന്ന് നാട്ടിലെത്തിയശേഷം തിരികെ മടങ്ങാന്‍ വൈകിയതിലുണ്ടായ ഭാര്യയ്ക്ക് സംശയമായി…
ദമ്ബതികളുടെ പേരിലുള്ള ബാങ്ക് ജോയിന്റ് അക്കൗണ്ടില്‍ നിന്നാണ് കാമുകിയുടെ അക്കൗണ്ടിലേക്ക് ഒന്നേകാല്‍ കോടി രൂപ ഭാര്യ അറിയാതെ മാറ്റിയത്. അറസ്റ്റിലായ കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കനാട്ട് ഹൗസില്‍ സിജു കെ.ജോസ് (52), കാമുകി പുതുപ്പള്ളി ഗോവിന്ദമുട്ടം ഭാസുര ഭവനത്തില്‍ പ്രിയങ്ക (30) എന്നിവരെ കോടതി റിമാന്‍ഡിലാക്കി.
കായംകുളം എച്ച്‌ഡിഎഫ്‌സി ബാങ്ക് ശാഖയിലെ പ്രിയങ്കയുടെ അക്കൗണ്ടിലേക്കാണു പണം മാറ്റിയത്. ഈ തുക ഉപയോഗിച്ച്‌ പ്രിയങ്ക ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്ന് പൊലീസ്.

ഒന്നേകാല്‍ കോടി രൂപ മാറ്റിയതില്‍ ഇനി 28 ലക്ഷം ബാക്കിയുണ്ട്. ഇതു പൊലീസിന്റെ നിര്‍ദേശപ്രകാരം മരവിപ്പിച്ചിട്ടുണ്ട്. പ്രിയങ്കയ്ക്ക് സിജുവിന്റെ കുടുംബവുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് .
അതുപോലെ സിജുവിന്റെ ഭാര്യയുമായും പ്രിയങ്കയ്ക്ക് അടുപ്പമുണ്ടായിരുന്നു. ഇവരുമായി പ്രിയങ്ക ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍, ഭര്‍ത്താവുമായി പ്രിയങ്ക അടുപ്പത്തിലാണെന്ന് പാവം ഭാര്യ അറിഞ്ഞിരുന്നില്ല.

സിജു ഇടയ്ക്കിടെ യുഎസില്‍ നിന്നു നാട്ടിലെത്തി മടങ്ങിയിരുന്നു. ഒടുവില്‍ നാട്ടില്‍ നിന്നു മടങ്ങിയെത്താന്‍ വൈകിയതില്‍ ഭാര്യയ്ക്കു സംശയം തോന്നിയതിനെ തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് ചില രേഖകള്‍
കിട്ടിയത്‌ . അതില്‍ നിന്നാണ് പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുന്നതായി അറിഞ്ഞത്.

Related Articles

Back to top button