IndiaKeralaLatest

രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം ഉയര്‍ന്നു. 13,993 പേര്‍ക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. 10.97 ലക്ഷം പേര്‍ക്കാണ്​ ഇതുവരെ രോഗം ബാധിച്ചത്​. നിലവില്‍ 143,127 പേരാണ്​ ചികില്‍സയിലുള്ളത്​.
കേരളത്തിലും മഹാരാഷ്​ട്രയിലുമാണ്​ കോവിഡ്​ രോഗികളുടെ എണ്ണം ഉയരുന്നത്​. മഹാരാഷ്​ട്രയില്‍ 6,000 പേര്‍ക്ക്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ചപ്പോള്‍ കേരളത്തില്‍ 4,584 പേര്‍ക്കും രോഗബാധയുണ്ടായി. അതേസമയം, കോവിഡ്​ വാക്​സിന്‍ വിതരണം രാജ്യത്ത്​ പുരോഗമിക്കുകയാണ്​. 10,449,942 കോവിഡ്​ മുന്‍നിര പോരാളികള്‍ക്ക്​ വാക്​സിന്‍ വിതരണം നടത്തിയെന്നാണ്​ കണക്കുകള്‍.
ഉത്തര്‍പ്രദേശ്​, കര്‍ണാടക, പശ്​ചിമബംഗാള്‍, ആന്ധ്രപ്രദേശ്​, തമിഴ്​നാട്​, ജമ്മുകശ്​മീര്‍, കേരള, ഒഡീഷ, ജാര്‍ഖണ്ഡ്​, മധ്യപ്രദേശ്​ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​​ ഏറ്റവും കൂടുതല്‍ പേര്‍ക്ക്​ വാക്​സിന്‍ നല്‍കിയത്​.

Related Articles

Back to top button