Uncategorized

ത്രിപുരയില്‍ ഇന്ന് വോട്ടെടുപ്പ്

“Manju”

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ ഇന്ന് വോട്ടെടുപ്പ്. അറുപത് സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ത്രികോണ മത്സരം നടക്കുന്ന ത്രിപുരയില്‍ വോട്ടിങ്ങിനായി 3, 327 പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്.28 ലക്ഷത്തോളം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

400 കമ്പനി സിഎപിഎഫ് , 9000 ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ് , 6000 പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ബിജെപി, സിപിഎം കോണ്‍ഗ്രസ് സഖ്യം, തിപ്ര മോത എന്നീ പാര്‍ട്ടികള്‍ തമ്മിലാണ് സംസ്ഥാനത്ത് പ്രധാന മത്സരം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ ചില മേഖലകളില്‍ ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related Articles

Check Also
Close
Back to top button