ThrissurUncategorized

വനിതാ സംരംഭക ഗ്രൂപ്പുകളുടെ ബ്ലോക്ക്‌ തല പ്രവർത്തനോദ്ഘാടനം

“Manju”

ബിന്ദുലാൽ തൃശ്ശൂർ

വിവിധ വനിതാ സംരംഭഗ്രൂപ്പുകളുടെ മാള ബ്ലോക്ക് തല പ്രവര്‍ത്തനോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവന്‍കുട്ടി നിര്‍വഹിച്ചു. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്തിന്റെ 2019 -20 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെറുകിട വ്യവസായ മേഖലയില്‍ അംഗീകാരം ലഭിച്ച പദ്ധതിയാണ് നടപ്പിലാക്കുന്നത്. വനിതാ സംരംഭകര്‍ക്ക് പദ്ധതി തുകയുടെ 85 ശതമാനം വരെ പരമാവധി സബ്‌സിഡി ലഭിക്കും. വിവിധ പഞ്ചായത്തുകളില്‍ നിന്നും ലഭിച്ച ഗുണഭോക്തൃ ലിസ്റ്റില്‍ അര്‍ഹാരയവരെ തിരഞ്ഞെടുത്ത് അഞ്ചു പേര്‍ അടങ്ങുന്ന പത്ത് ഗ്രൂപ്പുകള്‍ക്ക് വായ്‌പ വിതരണം നടത്തി. കുഴൂര്‍, തിരുമുക്കുളം, കേരള ഗ്രാമീണ്‍ ബാങ്ക് ആളൂര്‍ എന്നീ സഹകരണ ബാങ്കുകളുടെ സഹായത്തോടെയാണ് വായ്‌പ വിതരണം നടക്കുക. സംരംഭം തുടങ്ങുന്നതിനു 25ലക്ഷം രൂപ മാള ബ്ലോക്ക് പഞ്ചായത്ത് സബ്‌സിഡിയായി അനുവദിച്ചു.

വൈസ് പ്രസിഡന്റ് ബിജി വിത്സണ്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്ഥിരം സമിതി ചെയര്‍മാന്‍ പി സി ഷണ്മുഖന്‍, ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ ഷീബപോള്‍, സി ഡിഎസ് ചെയര്‍പേഴ്സൺ സ്മിത ബിബിന്‍ദാസ്, ബിഡിഒ പി ജെ സോജന്‍ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Check Also
Close
Back to top button