KeralaLatest

മനുഷ്യരെ കടിക്കുന്നതില്‍ പൂച്ച മുന്നില്‍

“Manju”

 

കൊച്ചി: മനുഷ്യരെ കടിക്കുന്നതില്‍ മുന്നിലുള്ളത്‌ പൂച്ചകള്‍. 2015 മുതലുള്ള കണക്കുകള്‍ പ്രകാരം പൂച്ചകളുടെ കടിയാണ്‌ സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌. നായകള്‍ക്ക്‌ രണ്ടാം സ്‌ഥാനം മാത്രം.
2022
ജനുവരി മുതല്‍ 2023 ജനുവരി വരെ 3,29,554 പേര്‍ക്ക്‌ പൂച്ചകളുടെ കടിയേറ്റു. ഈ കാലയളവില്‍ നായകള്‍ കടിച്ചത്‌ 2,44,807 പേരെയാണ്‌. 2015 ല്‍ 1,07,406 പേരെ നായ കടിച്ചപ്പോള്‍ ഇതിനേക്കാള്‍ 319 പേരെ കൂടുതല്‍ കടിച്ച്‌ പൂച്ചകള്‍ മുന്നിലെത്തി. ഈ കുതിപ്പാണ്‌ ഇപ്പോഴും തുടര്‍ന്നുവരുന്നത്‌.
ആരോഗ്യകേന്ദ്രങ്ങളില്‍ പേവിഷത്തിനു വാക്‌സിന്‍ എടുത്തവരുടെ കണക്കുകള്‍ സംബന്ധിച്ച വിവരാവകാശ രേഖ പറയുന്നത്‌ 2021-22 ല്‍ 2,34,055 പേരെ നായ കടിച്ചുവെന്നാണ്‌. ഈ സമയത്ത്‌ പൂച്ച കടിച്ചതാകട്ടെ 3,37,008 പേരെയും. നായകളില്‍ തെരുവുനായകളാണോ വളര്‍ത്തുനായകളാണോ കൂടുതല്‍ കടിക്കുന്നതെന്ന രേഖ സംസ്‌ഥാന സര്‍ക്കാരിന്റെ കൈയിലില്ല. വവ്വാല്‍, ആട്‌, മുയല്‍ അണ്ണാന്‍ തുടങ്ങിയവയുടെ കടിയേറ്റാലും പേവിഷ പ്രതിരോധ മരുന്നുകള്‍ ആളുകള്‍ സ്വീകരിക്കാറുണ്ട്‌. വളര്‍ത്തുജീവികളില്‍നിന്ന്‌ ഏല്‍ക്കുന്ന നഖത്തിന്റെയോ പല്ലിന്റെയോ ദംശനങ്ങളാണ്‌ നായകടി പൂച്ചകടി എന്ന പേരില്‍ രേഖപ്പെടുത്തുന്നത്‌. പേവിഷ പ്രതിരോധ മരുന്നിനായി 2021-22 ല്‍ 16,58,67261 രൂപയും 2022-23 ജനുവരി വരെ 15,92,84,541 രൂപയും ചെലവാക്കി.

 

Related Articles

Back to top button