IndiaLatest

കോവിഡ് ബാധിച്ച കുട്ടികളിൽ ‘കവാസാക്കി’

“Manju”

ന്യൂഡൽഹി • ഡൽഹിയിലെ 2 ആശുപത്രികളിൽ ചികിത്സയിലുള്ള കോവിഡ് പിടിപെട്ട കുട്ടികളിലാണ് കവാസാക്കി രോഗത്തിനു സമാനമായ രോഗലക്ഷണങ്ങൾ കണ്ടത്. നേരത്തെ, മുംബൈയിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

രക്തക്കുഴലുകൾക്കുണ്ടാകുന്ന വീക്കമാണു പ്രധാന പ്രശ്നം. ഡൽഹിയിലെ പ്രധാന ശിശുരോഗ ആശുപത്രികളിലൊന്നായ ‘കലാവതി സരണി’ൽ 6 കുട്ടികൾക്കും ഗംഗാറാം ആശുപത്രിയിൽ 4 കുട്ടികൾക്കും സമാന ലക്ഷണങ്ങൾ കണ്ടെത്തി. പനി, ദേഹത്ത് ചുവന്ന പാടുകളും തടിപ്പും, ശ്വാസകോശത്തിനും കുടലിനും പ്രശ്നങ്ങൾ, അടർന്നിളകുന്ന തൊലി തുടങ്ങിയവയാണ് ആശങ്കയുളവാക്കുന്നത്.

Related Articles

Back to top button