KeralaLatest

ഇന്നും മകനെ തിരഞ്ഞ്​ ഷ​ണ്‍​മു​ഖ​നാ​ഥ​ന്‍ പെട്ടിമുടിയിലെത്തും

“Manju”

മൂ​ന്നാ​ര്‍: ദു​ര​ന്തം ക​ഴി​ഞ്ഞ്​ ഒ​രു​വ​ര്‍​ഷം തി​ക​യുമ്പോ​ഴും മ​ക​നെ തി​ര​ഞ്ഞ്​ ഷ​ണ്‍​മു​ഖ​നാ​ഥ​ന്‍ ഇ​ട​ക്ക്​ പെ​ട്ടി​മു​ടി​യി​ലെ​ത്തും. മൂ​ന്നാ​റി​ല്‍​നി​ന്ന് പെ​ട്ടി​മു​ടി​യി​ലെ ത​ന്റെ ചേ​ട്ട​ന്റെ വീ​ട്ടി​ലേ​ക്ക്​ പോ​യ ര​ണ്ട്​ ​മ​ക്ക​ളും ദു​ര​ന്ത​ത്തി​നി​ര​യാ​കു​ക​യാ​യി​രു​ന്നു. ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം​പോ​ലും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. സ​ര്‍​ക്കാ​ര്‍ ഔ​ദ്യോ​ഗി​ക​മാ​യ തി​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ച്ച ശേ​ഷ​വും ഇ​ദ്ദേ​ഹം പ​തി​വാ​യി ഇ​വി​ടെ​യെ​ത്തി​യി​രു​ന്നു. ത​ന്റെ മ​ക​നെ തി​ര​ഞ്ഞ് പാ​റ​ക്കൂ​ട്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ന​ട​ക്കു​ന്ന ഷ​ണ്‍​മു​ഖ​രാ​ജ​ന്‍ പെ​ട്ടി​മു​ടി​ക്കാ​രു​ടെ നീ​റു​ന്ന കാ​ഴ്ച​യാ​ണ്. എ​ന്നെ​ങ്കി​ലും മ​ക​നെ ല​ഭി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ്​ ഇ​ന്നും പി​താ​വി​ന്റെ ഈ ​തി​ര​ച്ചി​ല്‍.

ഓര്‍മയിലിന്നും ആ ദിനങ്ങള്‍ : മൂ​ന്ന് ദി​വ​സ​മാ​യി പെ​യ്യു​ന്ന തോ​രാ​മ​ഴ​യായിരുന്നു അന്ന്. മൂ​ന്നാ​ര്‍ പൊ​ലീ​സ്​ ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​യി​രു​ന്നു. ആ​ഗ​സ്​​റ്റ്​ ഏ​ഴി​ന്​ രാ​വി​ലെ ആ​റ​ര​യോ​ടെ ക​മ്പനി മാ​നേ​ജ​റാ​ണ് പെ​ട്ടി​മു​ടി​യി​ല്‍ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യെ​ന്ന് ആ​ദ്യം വിളിച്ച​റി​യി​ച്ച​ത്​. സാ​ധാ​ര​ണ മ​ണ്ണി​ടി​ച്ചി​ല്‍ ആ​ണെ​ന്ന് ക​രു​തി എ​സ്.​ഐ.യെ​യും ആ​റ് പൊ​ലീ​സു​കാ​രെ​യും പെ​ട്ടി​മു​ടി​യി​ലേ​ക്ക് അ​യ​ച്ചു. അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പാ​തി​വ​ഴി​യി​ല്‍​നി​ന്ന്​ എ​സ്.​ഐ വി​ളി​ച്ച​റി​യി​ച്ച​പ്പോ​ഴാ​ണ് ദു​ര​ന്ത​ത്തി​ന്റെ വ്യാ​പ്തി മ​ന​സ്സി​ലാ​യ​ത്. മൂ​ന്നാ​ര്‍, ദേ​വി​കു​ളം പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം സം​ഭ​വ​സ്ഥ​ല​ത്ത്​​ എ​ത്തി. എ​ട്ട​ര​യോ​ടെ പെ​ട്ടി​മു​ടി​യി​ല്‍ എ​ത്തു​മ്പോ​ള്‍ കാ​ഴ്​​ച ഹൃ​ദ​യ​ഭേ​ദ​ക​മാ​യി​രു​ന്നു. തേ​യി​ല​ക്കാ​ടു​ക​ള്‍​ക്കും മ​ല​ക​ള്‍​ക്കു​മി​ട​യി​ല്‍ ല​യ​ങ്ങ​ള്‍ നി​റ​ഞ്ഞ മ​നോ​ഹ​ര​മാ​യ ഭൂ​പ്ര​ദേ​ശം കൂ​റ്റ​ന്‍ പാ​റ​ക​ളും വ​ന്‍​മ​ര​ങ്ങ​ളും ച​ളി​വെ​ള്ള​വും നി​റ​ഞ്ഞു് പരന്ന് കി​ട​ക്കു​ന്നു.
എ​ങ്ങും നി​ല​വി​ളി മാ​ത്രം. എ​വി​ടെ നി​ന്ന്​ തു​ട​ങ്ങ​ണ​മെ​ന്ന് പോ​ലും അ​റി​യാ​തെ മ​ന​സ്സ്​​ മ​ര​വി​ച്ചു​പോ​യി. കു​ന്നു​കൂ​ടി​യ പാ​റ​ക​ള്‍​ക്കി​ട​യി​​ലേ​ക്ക്​ ആ​ഴ്ന്നി​റ​ങ്ങു​ന്ന ച​ളി​യി​ല്‍​നി​ന്ന്​ എ​ടു​ത്തു​യ​ര്‍​ത്തി​യ ശ​രീ​രം കൈ​മാ​റു​മ്പോ​ള്‍ ഞെ​ട്ടി​പ്പോ​യി. ആ ​ശ​രീ​രം ത​ല ഇ​ല്ലാ​ത്തതായി​രു​ന്നു. മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മു​ത​ല്‍ വ​യോ​ധി​ക​ര്‍ വ​രെ​യു​ള്ള​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത അ​നു​ഭ​വ​ങ്ങ​ള്‍ ഉ​ള്ളു​നീ​റു​ന്ന വേ​ദ​ന​യാ​യി നി​റ​യു​ന്നു.
ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ച​ളി​യി​ല്‍​നി​ന്ന്​ ഓ​രോ മൃ​ത​ദേ​ഹ​വും ഉ​യ​ര്‍​ത്തി​യെ​ടു​ക്കു​മ്പോ​ള്‍ ആ​ളെ തി​രി​ച്ച​റി​യാ​ന്‍ ഞ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന ഒ​രാ​ളു​ണ്ടാ​യി​രു​ന്നു.ഒ​ടു​വി​ല്‍ ഒ​രു മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​പ്പോ​ള്‍ അ​ദ്ദേ​ഹം ഒ​ന്നും മി​ണ്ടു​ന്നി​ല്ല. ചു​റ്റും നി​ന്ന​വ​രോ​ടൊ​ക്കെ ചോ​ദി​ച്ചെ​ങ്കി​ലും മൗ​ന​മാ​യി​രു​ന്നു മ​റു​പ​ടി. സ​ഹാ​യി​ച്ച ആ​ളോ​ട് ചോ​ദി​ക്കാ​നാ​യി തി​രി​ഞ്ഞ​പ്പോ​ള്‍, ”അ​ത് എ​ന്‍ മ​ക​ന്‍ താ​ന്‍ സാ​ര്‍” എ​ന്ന് ഉ​റ​ക്കെ നി​ല​വി​ളി​ച്ച്‌ ആ ​പി​താ​വ്​ ത​ള​ര്‍​ന്നു​പോ​യി.
കു​ഞ്ഞി​നെ കെ​ട്ടി​പ്പി​ടി​ച്ച്‌​ ഉ​റ​ങ്ങു​ന്ന അ​മ്മ​യു​ടെ മൃ​ത​ദേ​ഹം മ​ണ്ണി​ന​ടി​യി​ല്‍​നി​ന്ന്​ എ​ടു​ത്ത​ത്​ മ​റ​ക്കാ​നാ​കാ​ത്ത ഓ​ര്‍​മ​യാ​ണ്. ഒ​രേ പു​ത​പ്പി​ന്​ കീ​ഴി​ല്‍ ഉ​റ​ങ്ങു​ന്ന​ അവ​രെ വേ​ര്‍​പെ​ടു​ത്താ​ന്‍ മ​ന​സ്സ്​ അനുവദിച്ചി​ല്ല. ആ ​ദു​ര​ന്ത ഭൂ​മി​യി​ല്‍ എ​ല്ലാ​വ​രും കൈ​മെ​യ്യ്​​ മ​റ​ന്നാ​ണ്​ പ്ര​വ​ര്‍​ത്തി​ച്ച​ത്. ഓരോ ദുരന്തങ്ങളടെയും മുറിപ്പാടുകള്‍ കാലം മായിക്കുമെങ്കിലും ചില ഹൃദയങ്ങള്‍ക്കത് നല്‍കുന്ന വേദന ജീവിതാന്ത്യം വരെയുള്ളതാണ്.

Related Articles

Back to top button