KeralaLatest

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധനവ്

“Manju”

സിന്ധുമോൾ. ആർ

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില ഉയര്‍ന്നിരിക്കുന്നു. തുടര്‍ച്ചായി മൂന്ന് ദിവസം മാറ്റമില്ലാതെ നിന്ന സ്വര്‍ണ വിലയില്‍ ചൊവ്വാഴ്ച മുതല്‍ വര്‍ധന രേഖപ്പെടുത്തുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഇന്ന് 360 രൂപയാണ് പവന് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,000 രൂപ ആയി ഉയര്‍ന്നു. കോവിഡ് വാക്സിന്‍ വിതരണത്തിന് എത്തിയത് ഉള്‍പ്പെടെ രാജ്യാന്തര വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഗ്രാമിന് 45 രൂപ കൂടി ഉയര്‍ന്നിരിക്കുന്നു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4625 രൂപയായി. ഈ മാസം ഏറിയും കുറഞ്ഞും വലിയ ചാഞ്ചാട്ടമാണ് സ്വര്‍ണ വിലയില്‍ കാണുന്നത്. തിങ്കളാഴ്ച വരെയുള്ള കഴിഞ്ഞ മൂന്ന് ദിവസം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരമായ 36,400ല്‍ നില്‍ക്കുകയായിരുന്ന വിലയാണ് തുടര്‍ച്ചയായ മൂന്നുദിവസമായി വര്‍ധിച്ചത്.

Related Articles

Back to top button