KeralaLatestThiruvananthapuram
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ക്കും രോഗിക്കും കൊവിഡ്
സിന്ധുമോള്‍ ആര്
തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ക്കും രോഗിക്കും കൊവിഡ് സ്ഥിരികരിച്ചു. ഹൃദയശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടര്‍ക്കും രോഗിക്കുമാണ് കൊവിഡ്. ശസ്ത്രക്രിയയ്ക്ക് മുമ്പായി നടത്തുന്ന പരിശോധനയിലാണ് രോഗിക്ക് കൊവിഡ് ബാധ കണ്ടെത്തിയത്. സെന്റിനല്‍ സര്‍വയലന്‍സ് പരിശോധനയിലാണ് ഡോക്ടര്‍ക്ക് രോഗം കണ്ടെത്തിയത്. ഇരുവരെയും മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.