InternationalLatest

കരുക്കള്‍ നീക്കി ആസ്റ്റണ്‍ വില്ല

“Manju”

ജനുവരിയിലെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ സജീവ നീക്കങ്ങള്‍ നടത്തിയ ക്ലബാണ് ആസ്റ്റണ്‍ വില്ല. വിഖ്യാത ഇം​ഗ്ലീഷ് താരം സ്റ്റീവന്‍ ജെറാര്‍ഡ് ഈ സീസണിനിടെയാണ് അവരുടെ പരിശീലകനായെത്തിയത്.ഇതിനുപിന്നാലെ ബ്രസീലിയന്‍ സൂപ്പര്‍താരം ഫിലിപ്പ് കുട്ടീന്യോ, ഫ്രഞ്ച് താരം ലൂക്കാസ് ഡീ​ഗ്നെ, ​ഗോളി റോബിന്‍ ഓള്‍സന്‍ എന്നിവരെ വില്ല ഒപ്പം കൂട്ടിക്കഴിഞ്ഞു. ലീ​ഗിലെ മികച്ച ടീമുകളിലൊന്നാക്കി വില്ലയെ മാറ്റുകയെന്നതാണ് ജെറാര്‍ഡിന്റെ ദൗത്യം. അതിന്റെ ആദ്യ പടിയെന്നോളം മികച്ച സ്ക്വാഡ് ഒരുക്കുകയാണിപ്പോള്‍ ജെറാര്‍ഡ്. ടീമിലേക്ക് ഇനിയും സൈനിങ്ങുകളുണ്ടാകാനുള്ള സാധ്യത കഴിഞ്ഞ ദിവസം ജെറാര്‍ഡ് പത്രസമ്മേളനത്തില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം യുറു​ഗ്വെ മധ്യനിരതാരം റോഡ്രി​ഗോ ബെന്റാക്കൂറിനെ ഒപ്പം കൂട്ടാനാണ് വില്ലയുടെ പദ്ധതി. ഇറ്റാലിയന്‍ സൂപ്പര്‍ക്ലബ് യുവന്റസിനായാണ് ബെന്റാക്കൂര്‍ കളിക്കുന്നത്. 2017 മുതല്‍ ടീമിനൊപ്പമുള്ള താരം ഈ സീസണില്‍ ആദ്യ ഇലവനിലെ സ്ഥാനത്തിനായി മത്സരിക്കുന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ താരത്തെ വില്‍ക്കുന്നതിന് യുവന്റസ് തയ്യാറാണെന്നാണ് വാര്‍ത്തകള്‍. ഡെയ്ലി മെയിലിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇക്കാര്യത്തില്‍ വില്ല ആദ്യഘട്ട ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.

Related Articles

Back to top button